അബൂദബിയില്‍ ഇത്തിസാലാത്ത് ഇന്റര്‍നെറ്റ് സേവനം മുടങ്ങി

Update: 2017-12-09 08:24 GMT
Editor : Jaisy
അബൂദബിയില്‍ ഇത്തിസാലാത്ത് ഇന്റര്‍നെറ്റ് സേവനം മുടങ്ങി

ചൊവ്വാഴ്ച രാവിലെയും അബൂദബിയിലെ ചില ഭാഗങ്ങളില്‍ ഇത്തിസാലാത്ത് ഇന്‍ര്‍നെറ്റ് സേവനം ലഭ്യമായിരുന്നില്ല

അബൂദബിയില്‍ വിവിധ സ്ഥലങ്ങളില്‍ ബുധനാഴ്ചയും ഇത്തിസാലാത്ത് ഇന്റര്‍നെറ്റ് സേവനം മുടങ്ങി. ബുധനാഴ്ച രാവിലെ കസ്റ്റമര്‍ കെയറില്‍ വിളിച്ചവര്‍ക്ക് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതില്‍ സാങ്കതേിക ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെന്നും പ്രശനം പരിഹരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നുമുള്ള അറിയിപ്പാണ് ലഭിച്ചതെന്ന് 'ദ നാഷനല്‍' ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

ചൊവ്വാഴ്ച രാവിലെയും അബൂദബിയിലെ ചില ഭാഗങ്ങളില്‍ ഇത്തിസാലാത്ത് ഇന്‍ര്‍നെറ്റ് സേവനം ലഭ്യമായിരുന്നില്ല. മൊബൈല്‍ നെറ്റ്വര്‍ക് അപ്ഗ്രേഡ് ചെയ്യന്ന പ്രവൃത്തി കാരണമാണ് സേവനം മുടങ്ങിയതെന്നും പിന്നീട് പൂര്‍ണമായി പുനസ്ഥാപിച്ചുവെന്നും ഇത്തിസാലാത്ത് കമ്പനി അധികൃതര്‍ ചൊവ്വാഴ്ച അറിയിച്ചിരുന്നു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News