യുഎഇയുടെ ആദ്യ മുഴുനീള ആനിമേഷന്‍ ചലച്ചിത്രം അടുത്ത മാസമിറങ്ങും

Update: 2018-01-06 00:21 GMT
യുഎഇയുടെ ആദ്യ മുഴുനീള ആനിമേഷന്‍ ചലച്ചിത്രം അടുത്ത മാസമിറങ്ങും
Advertising

ബിലാല്‍ എന്ന് പേരിട്ട ആനിമേഷന്‍ സിനിമ കാന്‍ചലച്ചിത്രമേളയില്‍ അവാര്‍ഡ് നേടിയാണ് തിയറ്ററുകളില്‍ എത്തുന്നത്

യുഎഇയുടെ ആദ്യ മുഴുനീള ആനിമേഷന്‍ ചലച്ചിത്രം അടുത്ത മാസം പുറത്തിറങ്ങും. ബിലാല്‍ എന്ന് പേരിട്ട ആനിമേഷന്‍ സിനിമ കാന്‍ചലച്ചിത്രമേളയില്‍ അവാര്‍ഡ് നേടിയാണ് തിയറ്ററുകളില്‍ എത്തുന്നത്.

യോദ്ധാവാകാന്‍ ആഗ്രഹിക്കുന്ന ഒരു ബാലന്റെ കഥയാണ് ബിലാല്‍. അടുത്തമാസം എട്ടിന് ബിലാല്‍ ലോകമെന്പാടും തിയേറ്ററുകളിലെത്തും. കാന്‍ ചലച്ചിത്രമേളയില്‍ ഏറ്റവും ആവേശകരമായ സിനിമക്കുള്ള പുരസ്കാരം ബിലാല്‍ സ്വന്തമാക്കിയിരുന്നു. കാന്‍ മേളയിലാണ് സിനിമയുടെ റിലീസ് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഐമന്‍ ജമാലാണ് സിനിമയുടെ കഥയും തിരക്കഥയും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നത്. ഖുറം എച്ച് അലവിക്കൊപ്പം ചേര്‍ന്ന് ഐമന്‍ തന്നെയാണ് സംവിധാനവും ചെയ്തത്.

ആയിരം വര്‍ഷം മുന്‍പ് നടന്ന സംഭവകഥയാണ് സിനിമയുടെ ഇതിവൃത്തം. സഹോദരിക്കൊപ്പം ചിലര്‍ തട്ടിക്കൊണ്ടുപോകുന്ന ബിലാല്‍ സാഹസികമായി രക്ഷപ്പെടുന്നതും വളരുന്നതുമാണ് കഥ. കാര്‍ട്ടൂണ്‍ സിനിമകളുടെ ഏറ്റവും വലിയ വിപണിയും മേളയുമായ അന്നീസിയിലേക്കും ബിലാല്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Tags:    

Similar News