ഹജ്ജ് തീര്‍ഥാടകര്‍ നാടുകളിലേക്ക് മടങ്ങി തുടങ്ങി

Update: 2018-01-06 08:31 GMT
ഹജ്ജ് തീര്‍ഥാടകര്‍ നാടുകളിലേക്ക് മടങ്ങി തുടങ്ങി
Advertising

ഇന്ത്യന്‍ ഹാജിമാരുടെ മടക്ക യാത്ര നാളെ മുതല്‍

Full View

ഹജ്ജ് കര്‍മങ്ങള്‍ അവസാനിച്ചതോടെ വിദേശ തീര്‍ഥാടകര്‍ നാടുകളിലേക്ക് മടങ്ങി തുടങ്ങി. ഇന്ത്യന്‍ ഹാജിമാരുടെ മടക്ക യാത്ര നാളെ മുതല്‍ ആരംഭിക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ ഹാജിമാര്‍ മദീന സന്ദര്‍ശനം നടത്തി ഈമാസം 29 മുതല്‍ കൊച്ചിയിലേക്ക് മടങ്ങി തുടക്കും.

ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ ഹാജിമാരുടെ മടക്ക യാത്ര ശനിയാഴ്ച മുതല്‍ ആരംഭിക്കും. ജിദ്ദയില്‍ നിന്നും ഉച്ചക്ക് 2.20ന് കൊല്‍ക്കത്തയിലേക്കാണ് ആദ്യ വിമാനം. മദീന വഴി ഹജ്ജിനെത്തിയ തീര്‍ഥാടകരാണ് ജിദ്ദ വഴി മടങ്ങുന്നത്. മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയ സ്വകാര്യ ഗ്രൂപ്പുകളിലെ ഹാജിമാരും നാളെ മുതല്‍ നാട്ടിലേക്ക് തിരിക്കും. നിരവധി മലയാളി ഗ്രൂപ്പുകള്‍ നാളെ യാത്രക്കായുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഹജ്ജിന്റെ പുണ്യം നേടിയെന്ന വിശ്വാസത്തിലാണ് ഹാജിമാരുടെ മടക്കം.

ഇന്ത്യന്‍ ഹാജിമാരുടെ മദീന യാത്രയുടെ രണ്ടാം ഘട്ടം ഒക്ടോബര്‍ 20 മുതല്‍ ആരംഭിക്കും. നാല്‍പത്തി ഏഴായിരത്തോളം ഹാജിമാര്‍ മദീന വഴിയാണ് നാട്ടിലേക്ക് മടങ്ങുക. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ ഹാജിമാര്‍ ഈ മാസം 21 മുതല്‍ മദീന സന്ദര്‍ശനം ആരംഭിക്കും. എട്ട് ദിവസമാണ് ഹാജിമാര്‍ മദീനയില്‍ താമസിച്ച് ചരിത്ര സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തും. 29തിനാണ് മദീനയില്‍നിന്നും കൊച്ചിയിലേക്കുള്ള ആദ്യ വിമാനം. ഒക്ടോബര്‍ പതിനാറിന് കൊച്ചിയിലേക്കാണ് ഇന്ത്യന്‍ തീര്‍ഥാടകര്‍ക്കുള്ള അവസാന വിമാനം.

Tags:    

Similar News