ദുബൈയിലെ കെട്ടിടങ്ങള്‍ക്ക് സ്റ്റാര്‍ പദവി: നടപടിക്രമം തുടങ്ങി

Update: 2018-02-05 22:36 GMT
Editor : admin
ദുബൈയിലെ കെട്ടിടങ്ങള്‍ക്ക് സ്റ്റാര്‍ പദവി: നടപടിക്രമം തുടങ്ങി

ദുബൈയിലെ കെട്ടിടങ്ങള്‍ക്ക് ഗുണനിലവാരം അനുസരിച്ച് സ്റ്റാര്‍ പദവി നല്‍കുന്ന സംവിധാനത്തിന്റെ നടപടിക്രമങ്ങള്‍ ആരംഭിച്ചു.

Full View

ദുബൈയിലെ കെട്ടിടങ്ങള്‍ക്ക് ഗുണനിലവാരം അനുസരിച്ച് സ്റ്റാര്‍ പദവി നല്‍കുന്ന സംവിധാനത്തിന്റെ നടപടിക്രമങ്ങള്‍ ആരംഭിച്ചു. അറുപതോളം ഗുണനിലവാര യോഗ്യതകള്‍ മുന്‍നിര്‍ത്തിയാകും പദവി അനുവദിക്കുകയെന്ന് ദുബൈ ലാന്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.

ദുബൈ ഭൂവിനിയോഗ വകുപ്പിന് ചുവടെയുള്ള സാങ്കേതിക വിദഗ്ധ സമിതിയാകും കെട്ടിടങ്ങളുടെ പദവി നിര്‍ണയം നടത്തുക. നഗരത്തിലെ ഏതാണ്ട് 20000 കെട്ടിടങ്ങള്‍ പദവി നിര്‍ണയത്തിനായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. പൊതുസ്ഥലത്തെ അപ്പാര്‍ട്ട്മെന്റുകള്‍, ഓഫീസുകള്‍, വിദ്യാലയങ്ങള്‍ എന്നിവ ഇവയിലുള്‍പ്പെടും. കെട്ടിടത്തിന് ഉണ്ടായിരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളും സൗകര്യങ്ങളും കൃത്യമായി നിരീക്ഷിച്ചു കൊണ്ടാവും സ്റ്റാര്‍ പദവി അനുവദിക്കുക.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു മാത്രമല്ല വാടകക്കാര്‍, കെട്ടിട ഉടമസ്ഥര്‍, നിക്ഷേപകര്‍, ബിസിനസുകാര്‍ എന്നിവര്‍ക്കും സ്റ്റാര്‍ പദവിയുടെ ഗുണം ലഭിക്കുമെന്ന് ലാന്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി. 2021ലേക്കുള്ള ദുബൈ വികസന രൂപരേഖയുടെ ഭാഗമായാണ് കെട്ടിടങ്ങളുടെ സ്റ്റാര്‍ പദവി നിര്‍ണയിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. സ്റ്റാര്‍ പദവി അനുവദിക്കുന്നതിന്റെ നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News