പൊതുചെലവുകള്‍ നിയന്ത്രിക്കുന്നതിനായി ഒമാന്‍ പുറപ്പെടുവിച്ചത് 17 സര്‍ക്കുലറുകള്‍

Update: 2018-02-06 23:27 GMT
Editor : admin
പൊതുചെലവുകള്‍ നിയന്ത്രിക്കുന്നതിനായി ഒമാന്‍ പുറപ്പെടുവിച്ചത് 17 സര്‍ക്കുലറുകള്‍
Advertising

വിവിധ സേവനങ്ങള്‍ക്കായുള്ള ഫീസ് പിരിവിലെ കാര്യക്ഷമത ഉയര്‍ത്താനും എണ്ണ വരുമാനത്തിന്‍ മേലുള്ള ആശ്രിതത്വം ഒഴിവാക്കുന്നതിനായി സേവനങ്ങള്‍ക്ക് അധിക ഫീസ് കണ്ടത്തൊനും ധനകാര്യ മന്ത്രാലയം വിവിധ വകുപ്പുകളോട് നിര്‍ദേശിച്ചിരുന്നു.

Full View

എണ്ണവിലയിടിവിനെ തുടര്‍ന്നുള്ള സാമ്പത്തിക ഞെരുക്കം മറികടക്കുന്നതിന്റെ ഭാഗമായി പൊതുചെലവുകള്‍ നിയന്ത്രിക്കുന്നതിന് ഈ വര്‍ഷം മാത്രം ഒമാന്‍ ധനകാര്യമന്ത്രാലയം പുറപ്പെടുവിച്ചത് 17 സര്‍ക്കുലറുകള്‍.

സ്വദേശി, വിദേശി ജീവനക്കാരുടെ ബോണസ്, ജീവനക്കാരനും കുടുംബത്തിനുമുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ്, പലിശ രഹിത പെഴ്സനല്‍, ഭവന വായ്പകള്‍, ജീവനക്കാര്‍ക്കുള്ള വന്‍തുകയുടെ കാഷ് ബോണസുകള്‍, സൗജന്യ സ്കോളര്‍ഷിപ്പ്,സൗജന്യ സെല്‍ഫോണ്‍, സൗജന്യ വൈദ്യ പരിശോധന, ട്രാവല്‍ ഇന്‍ഷൂറന്‍സ്, ഫര്‍ണിച്ചര്‍ അലവന്‍സ് തുടങ്ങിയവയാണ് നിര്‍ത്തിയത്.

വിവിധ സേവനങ്ങള്‍ക്കായുള്ള ഫീസ് പിരിവിലെ കാര്യക്ഷമത ഉയര്‍ത്താനും എണ്ണ വരുമാനത്തിന്‍ മേലുള്ള ആശ്രിതത്വം ഒഴിവാക്കുന്നതിനായി സേവനങ്ങള്‍ക്ക് അധിക ഫീസ് കണ്ടത്തൊനും ധനകാര്യ മന്ത്രാലയം വിവിധ വകുപ്പുകളോട് നിര്‍ദേശിച്ചിരുന്നു. ഈ ആഴ്ചയുടെ ആദ്യത്തില്‍ വിവിധ മന്ത്രാലയങ്ങളില്‍ ശുചീകരണം, കെട്ടിട അറ്റകുറ്റപ്പണി എന്നിവ ചെയ്യുന്ന ഏജന്‍സികളുമായുള്ള കരാര്‍ പുതുക്കാനും ആവശ്യപ്പെട്ടു. ഒരു വര്‍ഷം, മൂന്ന് വര്‍ഷം എന്നീ രണ്ട് തരം കരാറുകളില്‍ യഥാര്‍ഥ നിരക്ക് നല്‍കാന്‍ ഏജന്‍സികളോട് ആവശ്യപ്പെടാനാണ് നിര്‍ദേശം. നാല്‍പത് ശതമാനമെങ്കിലും സര്‍ക്കാര്‍ ഫണ്ട് നല്‍കുന്ന സ്ഥാപനങ്ങള്‍ ചെലവുകള്‍ സംബന്ധിച്ച വിശദ സ്റ്റേറ്റ്മെന്‍റ് നല്‍കാന്‍ ഈ മാസം ആദ്യം നിര്‍ദേശിച്ചിരുന്നു.

330 കോടി റിയാലിന്റെ കമ്മി പ്രതീക്ഷിക്കുന്ന ബജറ്റാണ് ഈ വര്‍ഷം അവതരിപ്പിച്ചത്. എണ്ണയിതര വരുമാനം വര്‍ധിപ്പിച്ചും പൊതുചെലവ് കുറച്ചും ഈ തുക കുറക്കാനാണ് ധനകാര്യ മന്ത്രാലയത്തിന്റെ ശ്രമം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News