വിദ്യാർഥിയുടെ മത പ്രഭാഷണം; ശ്രോതാക്കളായെത്തിയത് നിരവധി പേര്‍
ബഹ്റൈനിൽ സമസ്ത സംഘടിപ്പിച്ച ആത്മീയ സദസ്സിൽ ശ്രദ്ധനേടി വിദ്യാര്‍ഥിയുടെ ആത്മീയ പ്രഭാഷണം. ചെറിയ പ്രായത്തിൽ തന്നെ പ്രഭാഷണ വേദികളിൽ പ്രസിദ്ധി നേടിയ
ബഹ്റൈനിൽ സമസ്ത സംഘടിപ്പിച്ച ആത്മീയ സദസ്സിൽ ശ്രദ്ധനേടി വിദ്യാര്‍ഥിയുടെ ആത്മീയ പ്രഭാഷണം. ചെറിയ പ്രായത്തിൽ തന്നെ പ്രഭാഷണ വേദികളിൽ പ്രസിദ്ധി നേടിയ ഹാഫിസ് ജാബിര്‍ എടപ്പാളാണ് പ്രഭാഷണം നടത്തിയത്.
സമസ്ത ഹൂറ യൂണിറ്റ് സംഘടിപ്പിച്ച ത്രിദിന പ്രഭാഷണ പരന്പരയിൽ ശ്രോതാക്കളായി എത്തിയ വിശ്വാസി സമൂഹത്തിന് മുന്നിൽ വിസ്മയം സ്യഷ്ടിച്ചു കൊണ്ടായിരുന്നു ഹാഫിസ് ജാബിര്‍ എടപ്പാളിന്റെ പ്രഭാഷണം. ബാല്യത്തിൽ തന്നെ മികച്ച ശിക്ഷണവും സംസ്കരണവും നൽകി നല്ല തലമുറയെ വളർത്തിയെടുക്കണമെന്ന് പ്രഭാഷകൻ ഉദ്ബോധിപ്പിച്ചു. ഹൂറയിൽ പ്രവർത്തിക്കുന്ന മദ്രസയുടെ 18ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് മത പ്രഭാഷണ പരമ്പര സംഘടിപ്പിച്ചത്. ബഹ്റൈന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി വിശ്വാസികളാണ് ത്രിദിന പ്രഭാഷ പരിപാടിയിലും ആത്മീയ സദസ്സിലും പങ്കെടുക്കാനെത്തി.
സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ആത്മീയ സദസ്സിനും സമൂഹ പ്രാര്‍ത്ഥനക്കും സൂഫി വര്യനായ ചെറുമോത്ത് ഉസ്താദ് നേതൃത്വം നല്‍കി.സമാപന പരിപാടിയിൽ സമസ്ത ബഹ്റൈന്‍ സെക്രട്ടറി എസ്.എം.അബ്ദുൽ വാഹിദ് മഹ് മൂദ് പെരിങ്ങത്തൂർ . അഷ്റഫ് കാട്ടിൽ പീടിക, മുസ്തഫ.കെ.പി എന്നിവർ പരിപാടിക്ക് നേത്യത്വം നൽകി.