ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് അംബേദ്കര്‍ അനുസ്മരണം സംഘടിപ്പിച്ചു

Update: 2018-02-11 14:12 GMT
Editor : admin
ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് അംബേദ്കര്‍ അനുസ്മരണം സംഘടിപ്പിച്ചു

എല്ലാ വിഭാഗം ജനങ്ങളുടെയും ഉന്നമനം ആയിരുന്നു ഭരണഘടനാ ശില്‍പിയായ ഡോ ബി ആര്‍ അംബേദ്കര്‍ ലക്ഷ്യമിട്ടതെന്ന് ദുബൈയില്‍ നടന്ന ചടങ്ങില്‍ പ്രമുഖര്‍ അഭിപ്രായപ്പെട്ടു

Full View

എല്ലാ വിഭാഗം ജനങ്ങളുടെയും ഉന്നമനം ആയിരുന്നു ഭരണഘടനാ ശില്‍പിയായ ഡോ ബി ആര്‍ അംബേദ്കര്‍ ലക്ഷ്യമിട്ടതെന്ന് ദുബൈയില്‍ നടന്ന ചടങ്ങില്‍ പ്രമുഖര്‍ അഭിപ്രായപ്പെട്ടു. അംബേദ്കര്‍ മുന്നോട്ടു വെച്ച ആശയങ്ങള്‍ക്ക് ഇന്നും ഏറെ പ്രസക്തിയുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

അംബേദ്കര്‍ അന്തര്‍ദേശീയ ദൗത്യത്തിന്റെ ഭാഗമായാണ് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് ചടങ്ങ് സംഘടിപ്പിച്ചത്. അംബേദ്കറുടെ 125ആം ജന്‍മദിനാചരണ ഭാഗമായിട്ടായിരുന്നു ചടങ്ങ്. ഭിന്ന സംസ്കാരങ്ങളും ഭാഷകളും വംശീയതയും നിലനില്‍ക്കുന്ന ഇന്ത്യക്ക് ഐക്യത്തിന്റെ ഊടും പാവും നല്‍കുന്നതില്‍ അംബേദ്കര്‍ വിഭാവനം ചെയ്ത നമ്മുടെ ഭരണഘടന വന്‍വിജയം നേടിയെന്ന് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ പറഞ്ഞു. ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം ഇന്ന് നേരിടുന്ന വെല്ലുവിളികളെ പ്രതിരോധിക്കാന്‍ കൂട്ടായ്മയിലൂടെയും അംബേദ്കറിന്റെ ആശയ പ്രചാരണത്തിലൂടെയും മാത്രമേ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

Advertising
Advertising

എന്നാല്‍ ഹിന്ദുത്വ ആശയങ്ങളുടെ പ്രയോഗവത്കരണമായിരുന്നു അംബേദ്കര്‍ ലക്ഷ്യമിട്ടതെന്ന രീതിയിലായിരുന്നു ചടങ്ങില്‍ സംസാരിച്ച ചിലര്‍ അഭിപ്രായപ്പെട്ടത്. അംബേദ്കറുടെ ആശയ സാക്ഷാത്കാരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ്യമിടുന്നതെന്നും അവര്‍ പറഞ്ഞു.

അംബേദ്കര്‍ ഇന്‍റര്‍നാഷനല്‍ മിഷന്‍ വനിതാ പ്രതിനിധി മംഗേഷ് ദാഹിവാലെ, പ്രീതി എന്നിവര്‍ സംസാരിച്ചു. അതിനിടെ നരേന്ദ്ര മോദിയെയും കേന്ദ്രസര്‍ക്കാറിനെ പ്രകീര്‍ത്തിക്കാനുള്ള വര്‍ധിച്ച താല്‍പര്യം അംബേദ്കര്‍ ജയന്തി ചടങ്ങിന്റെ മാറ്റ് കുറച്ചെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News