ജൈവ ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് സലിം കുമാര്‍

Update: 2018-03-02 15:10 GMT
ജൈവ ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് സലിം കുമാര്‍

യു.എ.ഇയിലെ 'വയലും വീടും' ഫേസ്ബുക് കൂട്ടായ്മയുടെ വെള്ളിയാഴ്ച നടക്കുന്ന കാര്‍ഷികോത്സവത്തില്‍ പങ്കടെുക്കാനത്തെിയ അദ്ദഹേം ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു

Full View

ജൈവകൃഷിക്ക് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നുണ്ടെങ്കിലും ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ സംവിധാനമില്ലാത്തത് കര്‍ഷകരെ പ്രയാസത്തിലാക്കുന്നതായി നടന്‍ സലിംകുമാര്‍. ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ കൂടി സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് അദ്ദേഹംആവശ്യപ്പെട്ടു. യു.എ.ഇയിലെ 'വയലും വീടും' ഫേസ്ബുക്ക് കൂട്ടായ്മയുടെ വെള്ളിയാഴ്ച നടക്കുന്ന കാര്‍ഷികോത്സവത്തില്‍ പങ്കടെുക്കാനത്തെിയ അദ്ദഹേം ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

Advertising
Advertising

പെട്ടെന്ന് പണക്കാരനാകാന്‍ വാനില, എമു കൃഷിക്ക് പിന്നാലെ പോയി കബളിപ്പിക്കപ്പെട്ടവരാണ് മലയാളികള്‍. ജൈവ പച്ചക്കറി തിരിച്ചറിയാന്‍ അവയുമായുള്ള സമ്പര്‍ക്കം നിര്‍ബന്ധമാണ്. മമ്മൂട്ടിയെപ്പോലെ വെളുത്തുതുടുത്ത പച്ചക്കറികളാണ് എല്ലാവരെയും ആകര്‍ഷിക്കുന്നത്. സലിംകുമാറിനെപ്പോലുള്ളവയെ ആര്‍ക്കും വേണ്ട. .

ചുരുങ്ങിയത് 15 തവണയെങ്കിലും മാധ്യമങ്ങള്‍ 'കൊന്ന' താന്‍ മൂന്നുവര്‍ഷത്തെ ഇടവേളക്ക് ശേഷം സിനിമയില്‍ സജീവമായിരിക്കുകയാണെന്ന് സലീം കുമാര്‍ പറഞ്ഞു. 'കറുത്ത ജൂതന്‍' എന്ന സിനിമയുടെ രചനയും സംവിധാനവും നിര്‍മാണവും നിര്‍വ്വഹിക്കുന്നു. വാര്‍ത്താസമ്മേളനത്തില്‍ ബഷീര്‍ തിക്കോടി, രാജി ശ്യാംസുന്ദര്‍, അബ്ദുല്‍ സലാം, പ്രവീണ്‍, ഷാജി എന്നിവരും പങ്കടെുത്തു.

Tags:    

Similar News