പ്രവാസി വിദ്യാര്‍ഥികള്‍ ശാസ്ത്ര വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവരെന്ന് പഠനം

Update: 2018-03-05 09:56 GMT
പ്രവാസി വിദ്യാര്‍ഥികള്‍ ശാസ്ത്ര വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവരെന്ന് പഠനം
Advertising

'ഡൈജസ്റ്റ് ഇന്‍ മിഡിലീസ്റ്റ് സ്റ്റഡീസി'ല്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

Full View

ഗള്‍ഫ് നാടുകളിലെ പ്രവാസി വിദ്യാര്‍ഥികള്‍ സ്വദേശികളെ അപേക്ഷിച്ച് ശാസ്ത്ര വിഷയങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നവരെന്ന് പഠനം. 'ഡൈജസ്റ്റ് ഇന്‍ മിഡിലീസ്റ്റ് സ്റ്റഡീസി'ല്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ശാസ്ത്ര പഠനത്തിന്റെ കാര്യത്തില്‍ 41 പോയന്റാണ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി വിദ്യാര്‍ഥികള്‍ നേടിയത്. അന്താരാഷ്ട്ര ശരാശരിയേക്കാള്‍ ഉയര്‍ന്ന പോയന്റാണിത്. 60 രാജ്യങ്ങളിലെ എട്ടാം കാസ് വിദ്യാര്‍ഥികളുടെ ശാസ്ത്രാഭിരുചികള്‍ വിലയിരുത്തി തയാറാക്കിയ 'ട്രന്‍ഡ്സ് ഇന്‍ ഇന്റര്‍നാഷനല്‍ മാത്തമാറ്റിക്സ് ആന്‍ഡ് സയന്‍സ് സ്റ്റഡിയിലെ കണക്കുകളെ അടിസ്ഥാനമാക്കിയാണ് 'ഡൈജസ്റ്റ് ഇന്‍ മിഡിലീസ്റ്റ് സ്റ്റഡീസി'ലെ പഠനം നടത്തിയിരിക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശി വിദ്യാര്‍ഥികളും അവരുടെ വിദ്യാസമ്പന്നരായ രക്ഷിതാക്കളും ഭാവിജീവിതത്തില്‍ അവരുടെ ജോലിയില്‍ ശാസ്ത്രം, സാങ്കതേികവിദ്യ, എന്‍ജീനീയറിങ്, ഗണിതം എന്നിവക് വലിയ പ്രാധാന്യമില്ലെന്ന് വിശ്വസിക്കുന്നു.

മാതാവും പിതാവും യു.എ.ഇക്കാരായ വിദ്യാര്‍ഥികളില്‍ വളരെ കുറച്ചുപേര്‍ മാത്രമേ ഭാവിയിലെ തൊഴിലവസരങ്ങളില്‍ ശാസ്ത്ര-സാങ്കേതിക വിദ്യാഭ്യാസം പ്രധാനമാണെന്ന് കരുതുന്നുള്ളൂവെന്ന് പഠനം നടത്തിയവരില്‍ ഒരാളായ അമേരിക്കയിലെ ലെഹിഗ് സര്‍വകലാശലായിലെ ഡോ. അലസ്കാണ്ടര്‍ വൈസ്മാന്‍ പറഞ്ഞു. മാതാവും പിതാവും പ്രവാസികളാണെങ്കില്‍ അവരുടെ കുട്ടികള്‍ ശാസ്ത്ര-സാങ്കേതിക വിദ്യാഭ്യാസം വളരെ പ്രധാനമാണെന്ന് കരുതുന്നു. സ്വദേശികളുടെ കാര്യത്തില്‍ മാതാപിതാക്കളുടെ ഉന്നത വിദ്യാഭയാസം ശാസ്ത്ര വിഷയങ്ങളില്‍ കുട്ടികള്‍ക്ക് മികവ് പുലര്‍ത്താന്‍ സഹായിക്കുന്നുണ്ടെങ്കിലും തൊഴിലവസരവുമായ ബന്ധപ്പെട്ട കാഴ്ചപ്പാടില്‍ ഇത് പ്രതിഫലിക്കുന്നില്ലെന്നും ഡോ. അലസ്കാണ്ടര്‍ വൈസ്മാന്‍ പറഞ്ഞു. സൗദി അറേബ്യയിലെ ദമ്മാം, കിങ് സൗദ് സര്‍വകലാശാലകളിലെ ഗവേഷകരുമായി ചേര്‍ന്നാണ് ഡോ. അലസ്കാണ്ടര്‍ പഠനം നടത്തിയത്.

Tags:    

Similar News