ഓഫ് സീസണില്‍ യാത്രക്കാരെ ആകര്‍ഷിക്കാൻ നിരക്കുകള്‍ കുറച്ച് വിമാനകമ്പനികള്‍

Update: 2018-03-08 15:01 GMT
Editor : Damodaran
ഓഫ് സീസണില്‍ യാത്രക്കാരെ ആകര്‍ഷിക്കാൻ നിരക്കുകള്‍ കുറച്ച് വിമാനകമ്പനികള്‍

കൊച്ചിയിലേക്കാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞ നിരക്ക് . എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഒരു ഭാഗത്തേക്ക് 30 റിയാലിന് ടിക്കറ്റുകള്‍ ലഭ്യമാണ്. 

ഓഫ് സീസണില്‍ യാത്രക്കാരെ ആകര്‍ഷിക്കാൻ നിരക്കുകള്‍ കുറച്ച് വിമാനകമ്പനികള്‍. യാത്രക്കാര്‍ കുറഞ്ഞതിനാല്‍ ജെറ്റ് എയര്‍വേസ് ഫെബ്രുവരിയില്‍ മസ്‌ക്കറ്റിൽ നിന്നും തിരുവനന്തപുരത്തേക്കും കൊച്ചിക്കുമുള്ള സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. കൊച്ചിയിലേക്കാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞ നിരക്ക് . എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഒരു ഭാഗത്തേക്ക് 30 റിയാലിന് ടിക്കറ്റുകള്‍ ലഭ്യമാണ്.

Advertising
Advertising

തിരുവനന്തപുരത്തേക്ക് ഫെബ്രുവരി, മാര്‍ച്ച് കാലത്ത് ഒരു ഭാഗത്തേക്ക് 75 റിയാലുമാണ് ഉള്ളത്. ഒമാന്‍ എയറിലും കൊച്ചിയിലേക്ക് ആകര്‍ഷകമായ നിരക്കുകള്‍ ലഭ്യമാണ്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലും ഇരു ഭാഗത്തേക്കുമുള്ളടിക്കറ്റുകള്‍ 70 റിയാലിന് ലഭിക്കും. 87 റിയാല്‍ വരെയാണ് ഫെബ്രുവരിയിലും മാര്‍ച്ചിലും കോഴിക്കോടിനുള്ള ഒമാന്‍ എയര്‍ നിരക്കുകള്‍. അതേസമയം യാത്രക്കാരുടെ എണ്ണത്തിലെ കുറവ് കണക്കിലെടുത്ത് ജെറ്റ് എയര്‍വേസ് ഫെബ്രുവരിയില്‍ കേരളത്തിലേക്കുള്ള സര്‍വീസുകളില്‍ കുറവ് വരുത്തിയിട്ടുണ്ട്. കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള മൂന്ന് പ്രതിവാര സര്‍വീസുകളാണ് റദ്ദാക്കിയത്.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News