വിപിഎസ് ഹെല്‍ത്ത് കെയര്‍ ദുബൈ ഹെല്‍ത്ത് അതോറിറ്റിയുമായി ധാരണാപത്രം ഒപ്പിട്ടു

Update: 2018-03-13 12:55 GMT
Editor : admin
വിപിഎസ് ഹെല്‍ത്ത് കെയര്‍ ദുബൈ ഹെല്‍ത്ത് അതോറിറ്റിയുമായി ധാരണാപത്രം ഒപ്പിട്ടു

വിപിഎസ് ഹെല്‍ത്ത് കെയര്‍, ദുബൈ ഗവര്‍മെന്റിന് കീഴിലെ ദുബൈ ഹെല്‍ത്ത് അതോറിറ്റിയുമായി ധാരണാപത്രം ഒപ്പിട്ടു.

വിപിഎസ് ഹെല്‍ത്ത് കെയര്‍, ദുബൈ ഗവര്‍മെന്റിന് കീഴിലെ ദുബൈ ഹെല്‍ത്ത് അതോറിറ്റിയുമായി ധാരണാപത്രം ഒപ്പിട്ടു. ഇതുപ്രകാരം, ദുബൈ ആരോഗ്യ വകുപ്പിന് കീഴിലെ ആശൂപത്രികളിലെ രോഗികള്‍ക്ക് വിദഗ്ധ ചികിത്സക്കായി വിപിഎസ് ഗ്രൂപ്പിന് കീഴിലെ ദുബൈയിലെ മെഡ്യോര്‍ ആശൂപത്രിയുടെ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയും.

സ്വകാര്യ മേഖലയിലെ സ്‌പെഷ്യാലിറ്റി ആശൂപത്രികളുടെ ആധുനിക ചികിത്സാ സംവിധാനങ്ങളുടെ ഗുണം ദുബൈയിലെ സര്‍ക്കാര്‍ ആശൂപത്രികളില്‍ ചികിത്സ തേടുന്നവര്‍ക്കും ലഭിക്കുമെന്നതാണ് ധാരണാപത്രത്തിന്റെ പ്രത്യേകത. ഇത് സാധാരണക്കാരായ രോഗികള്‍ക്ക് വലിയ നേട്ടമാകും. ഇതോടൊപ്പം, വിപിഎസിന് കീഴിലെ രാജ്യാന്തര നിലവാരമുള്ള ഡോക്ടര്‍മാരുടെ സേവനവും പരിചരണവും രോഗികള്‍ക്ക് ലഭ്യമാവുകയും ചെയ്യും. ഡിഎച്ച്എ ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ ഹുമൈദ് അല്‍ ഖതാമിയും വിപിഎസ് ഗ്രൂപ്പ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ ഷംഷീര്‍ വയലിലും തമ്മിലാണ് ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചത്.

ദുബൈയിലെ താമസക്കാരുടെ ക്ഷേമത്തിനും ആയുരാരോഗ്യത്തിനുമാണ് ഹെല്‍ത്ത് അതോറിറ്റി പ്രഥമ പരിഗണന നല്‍കുന്നതെന്ന് ഹുമൈദ് അല്‍ ഖതാമി പറഞ്ഞു. എല്ലാവര്‍ക്കും മികച്ച ആരോഗ്യ പരിപാലനവും സേവനവും എന്ന ഗവണ്‍മെന്റ് ലക്ഷ്യം നിറവേറ്റാന്‍ ഈ സ്വകാര്യസര്‍ക്കാര്‍ സഹകരണം മുഖേന സാധ്യമാകുമെന്ന് വിപിഎസ് ഗ്രൂപ്പ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ ശംഷീര്‍ വയലില്‍ പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News