ബഹ്‌റൈനില്‍ ത്രിദിന അന്താരാഷ്ട്ര എയര്‍ഷോ

Update: 2018-03-18 23:49 GMT
Editor : admin

ബഹ്‌റൈനില്‍ മൂന്നു നാള്‍ നീണ്ടു നില്‍ക്കുന്ന നാലാമത് ബഹ്‌റൈന്‍ അന്താരാഷ്ട്ര എയര്‍ഷോക്ക് നാളെ തുടക്കമാകും. സഖീര്‍ എയര്‍ബേസില്‍ എയര്‍ഷോക്ക് വേണ്ടിയുള്ള അവസാന ഒരുക്കങ്ങളും പൂര്‍ത്തിയായി.

ബഹ്‌റൈനില്‍ മൂന്നു നാള്‍ നീണ്ടു നില്‍ക്കുന്ന നാലാമത് ബഹ്‌റൈന്‍ അന്താരാഷ്ട്ര എയര്‍ഷോക്ക് നാളെ തുടക്കമാകും. സഖീര്‍ എയര്‍ബേസില്‍ എയര്‍ഷോക്ക് വേണ്ടിയുള്ള അവസാന ഒരുക്കങ്ങളും പൂര്‍ത്തിയായി.

ലോകത്തെ മികച്ച ഏറോബാറ്റിക് ടീമുകളാണ് ബഹ് റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍ ഷോയില്‍ ആകാശത്ത് വിസ്മയക്കാഴ്ചകളൊരുക്കുക. റഷ്യന്‍ നൈറ്റ്‌സ്, സൗദി ഹോക്‌സ്, യു.എ.ഇ അല്‍ ഫുര്‍സാന്‍, ഇന്ത്യയുടെ സാരംഗ് ഹെലികോപ്റ്റര്‍ ടീം എന്നിവയുടെ വ്യോമാഭ്യാസക്കാഴ്ചകള്‍ ഷോയിലുണ്ടാകും. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന എയര്‍ഷോ റോയല്‍ ബഹ്‌റൈനി എയര്‍ഫോഴ്‌സും 'ഫാണ്‍ബറോ ഇന്റര്‍നാഷണനലു'മായി ചേര്‍ന്ന് ഗതാഗതടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയമാണ് സംഘടിപ്പിക്കുന്നത്.

Advertising
Advertising

എയര്‍ഷോയുടെ വിജയത്തിനായി 4,000ത്തിലധികം പേര്‍ സഖീര്‍ എയര്‍ബേസില്‍ കര്‍മ്മനിരതരാണ്. പ്രദര്‍ശനത്തില്‍ 111 വിമാനങ്ങള്‍ അണിനിരക്കും. 139 വ്യോമയാന കമ്പനികളും പ്രദര്‍ശനത്തിലത്തെുന്നുണ്ട്. 34 രാജ്യങ്ങളില്‍ നിന്നായി 75ഓളം പ്രതിനിധികള്‍ ഷോക്കായി എത്തുന്നുണ്ട്. സൗദിയുടെയും റഷ്യയുടെയും വിമാനങ്ങളും ഇന്ത്യയുടെ 'സാരംഗ്' ഹെലികോപ്റ്റര്‍ ടീം അംഗങ്ങളും മറ്റും പരീക്ഷണ പറക്കല്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നിന്ന് പരിപാടി നടക്കുന്ന സ്ഥലത്തേക്ക് ഷട്ട്ല്‍ ബസ് സര്‍വീസുണ്ടാകും. ബാറ്റല്‍കോ ഔട്‌ലറ്റുകളില്‍ എയര്‍ഷോ ടിക്കറ്റ് ലഭ്യമാണ്. മുതിര്‍ന്നവര്‍ക്ക് 10 ദിനാറും 16 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് അഞ്ച് ദിനാറുമാണ് നിരക്ക്. എയര്‍ ഷോ ജനുവരി 23 ന് സമാപിക്കും.

Writer - admin

contributor

Editor - admin

contributor

Similar News