ഉംറ തീര്‍ഥാടകരുടെ സേവനത്തിനായി ജിദ്ദ വിമാനത്താവളത്തില്‍ കൂടുതല്‍ ജോലിക്കാരെ നിയമിച്ചു

Update: 2018-04-06 06:50 GMT
Editor : admin
ഉംറ തീര്‍ഥാടകരുടെ സേവനത്തിനായി ജിദ്ദ വിമാനത്താവളത്തില്‍ കൂടുതല്‍ ജോലിക്കാരെ നിയമിച്ചു
Advertising

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരുടെ മക്കയിലേക്കുള്ള ഒഴുക്ക് തുടരുകയാണ്.ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഈ സൗസണില്‍ ഇരുപത്തി നാല് ലക്ഷത്തിലധികം ഉംറ തീര്‍ഥാടകരത്തെിയതായി പബ്ളിക് റിലേഷന്‍ മേധാവി തുര്‍ക്കി അല്‍ദീബ് പറഞ്ഞു

ഉംറ നിര്‍വഹിക്കാനെത്തുന്നവരുടെ തിരക്ക് വര്‍ദ്ധിച്ചതോടെ ജിദ്ദ വിമാനത്താവളത്തില്‍ തീര്‍ഥാടകരുടെ സേവനത്തിനായി കൂടുതല്‍ ജോലിക്കാരെ നിയമിച്ചു. ഈ സീസണില്‍ ഇതുവരെ ഇരുപത്തി നാല് ലക്ഷത്തിലധികം ഉംറ തീര്‍ഥാകര്‍ ജിദ്ദ വിമാനത്താവളം വഴി എത്തിയിട്ടുണ്ട്. റമാദാനിലെ തിരക്ക് പരിഗണിച്ചള്ള മുന്നൊരുക്കങ്ങളും വിമാനത്താവളത്തില്‍ ആരംഭിച്ചു.


വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരുടെ മക്കയിലേക്കുള്ള ഒഴുക്ക് തുടരുകയാണ്.ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഈ സൗസണില്‍ ഇരുപത്തി നാല് ലക്ഷത്തിലധികം ഉംറ തീര്‍ഥാടകരത്തെിയതായി പബ്ളിക് റിലേഷന്‍ മേധാവി തുര്‍ക്കി അല്‍ദീബ് പറഞ്ഞു. പതിനെട്ടായിരത്തിലധികം വിമാനസര്‍വീസുകളിലായാണ് ഇത്രയും തീര്‍ഥാടകരത്തെിയത്. ഇതില്‍ പതിനെട്ട് ലക്ഷത്തോളം പേര്‍ തിരിച്ചുപോയിട്ടുണ്ട്. തീര്‍ഥാടകരുടെ തിരക്ക് വര്‍ധിച്ചതോടെ ഹജ്ജ് ടെര്‍മിനലില്‍ സേവനത്തിനായി കൂടുതലാളുകളെ നിയോഗിച്ചിട്ടുണ്ട്.

റജബ് ഒന്ന് മുതല്‍ ഗവര്‍മെന്‍റ് സ്വകാര്യവകുപ്പുകള്‍ക്ക് കീഴില്‍ ഏഴായിരത്തോളം ജോലിക്കാര്‍ സേവനത്തിനായി രംഗത്തുണ്ട്. റമദാനിലെ തിരക്ക് മുന്‍കൂട്ടി കണ്ട് ആവശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിവരികയാണ്. ഉംറ സീസണ്‍ അവസാനിക്കുന്പോഴും ജിദ്ദ വിമനാത്താവളം വഴി വരികയും പോകുകയും ചെയ്യുന്ന തീര്‍ഥാടകരുടെ എണ്ണം 80 ലക്ഷം കവിയുമെന്നും അദ്ദേഹം പറഞ്ഞു. പതിവുപോലെ റമദാനില്‍ ഉംറ തീര്‍ഥാടകരുടെ വരവ് ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കര, കടല്‍, വ്യോമ പ്രവേശനകവാടങ്ങളില്‍ വര്‍ധിച്ച തിരക്ക് കണക്കിലെടുത്ത് യാത്രാനടപടികള്‍ എളുപ്പമാക്കാന്‍ വിവിധ മേഖല ഗവര്‍ണറേറ്റുകളും ബന്ധപ്പെട്ട വകുപ്പുകളും ആവശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇരുഹറം കാര്യാലയം, ഹജ്ജ് മന്ത്രാലയം, പാസ്പോര്‍ട്ട് വകുപ്പ്, സുരക്ഷ വിഭാഗം, മക്ക, മദീന ഗവര്‍ണറേറ്റുകളും റമദാനിലേക്കുള്ള പദ്ധതികള്‍ ആവിഷ്കരിച്ചുവരികയാണ്. വികസന നിര്‍മാണ ജോലികള്‍ തുടരുന്നതിനാല്‍ മക്കയിലും മദീനയിലും തിരക്കുണ്ടാകാത്ത വിധത്തിലാണ് ഉംറ വിസകള്‍ നല്‍കിവരുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News