മസ്കത്ത് നഗരസഭയുടെ കീഴിലുള്ള പാര്‍ക്കിങ് കേന്ദ്രങ്ങള്‍ ഉപയോഗിക്കുന്നതിന് പുതിയ നിരക്ക്

Update: 2018-04-07 17:23 GMT
മസ്കത്ത് നഗരസഭയുടെ കീഴിലുള്ള പാര്‍ക്കിങ് കേന്ദ്രങ്ങള്‍ ഉപയോഗിക്കുന്നതിന് പുതിയ നിരക്ക്

നേരത്തെ ഒരു മണിക്കൂര്‍ നേരത്തേക്ക് 100 ബൈസയാണ് മസ്കത്ത് മുനിസിപ്പാലിറ്റി ഈടാക്കിയിരുന്നത്

Full View

മസ്കത്ത് നഗരസഭയുടെ കീഴിലുള്ള പാര്‍ക്കിങ് കേന്ദ്രങ്ങള്‍ ഉപയോഗിക്കുന്നതിന് പുതിയ നിരക്ക്. നേരത്തെ ഒരു മണിക്കൂര്‍ നേരത്തേക്ക് 100 ബൈസയാണ് മസ്കത്ത് മുനിസിപ്പാലിറ്റി ഈടാക്കിയിരുന്നത്. ഇന്ന് മുതല്‍ ഒരു മണിക്കൂര്‍ പാര്‍ക്കിങിന് 200 ബൈസയാണ് നിരക്ക്.

മസ്കത്ത് മുനിസിപ്പാലിറ്റി ഇത് സംബന്ധമായ അറിയിപ്പൂകള്‍ സോഷ്യല്‍ മീഡിയ വഴിയും മറ്റും പൊതുജനങ്ങള്‍ക്ക് നല്‍കി കഴിഞ്ഞു. ഇതിന്റെ ഭാഗമായി നിലവിലെ പാര്‍ക്കിങ് യന്ത്രങ്ങളില്‍ നവീകരണം നടത്തികഴിഞ്ഞു. പലയിടത്തും പാര്‍ക്കിംഗ് യന്ത്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. പാര്‍ക്കിങ് നിയമലംഘനത്തിനുള്ള പിഴയും വര്‍ധിപ്പിച്ചിട്ടുണ്ട്. അശ്രദ്ധമായി രണ്ട് വാഹനങ്ങളുടെ സ്ഥലത്ത് പാര്‍ക്ക് ചെയ്യുന്നവര്‍ പത്ത് റിയാല്‍ പിഴ അടക്കണം. അതിനാല്‍ അടുത്ത പാര്‍ക്കിംഗ് ഏരിയയിലേക്ക് കടന്നിട്ടില്ലെന്ന് ഉറപ്പ് വരുത്തി ശ്രദ്ധയോടെ വേണം വാഹനം പാര്‍ക്ക് ചെയ്യാന്‍.ഇന്ധന വില വര്‍ധനവിനൊപ്പം പാര്‍ക്കിംഗ് ഫീസും വര്‍ധിച്ചത് വാഹനമുടമകള്‍ക്ക് തിരിച്ചടിയാവുന്നുണ്ട്. പാര്‍ക്കിംഗ് പിഴയിലെ വര്‍ധന റൂവിയിലെയും മത്രയിലെയും വ്യാപാര സ്ഥാപനങ്ങളെ ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പാര്‍ക്കിങ് സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ഇപ്പോള്‍ തന്നെ ആളുകള്‍ ഇവിടെ ഷോപ്പിങ്ങിനെത്താന്‍ മടിക്കുന്ന സാഹചര്യമാണ്.

Advertising
Advertising

വികലാംഗര്‍ക്കായി നിശ്ചയിച്ച സ്ഥലത്ത് വാഹനമിട്ടാല്‍ 20 റിയാലാണ് അടക്കേണ്ടി വരുക. ആംബുലന്‍സിന് നിശ്ചയിച്ച മേഖലയിലെ പാര്‍ക്കിങിന് നൂറ് റിയാലും പരസ്യ ആവശ്യാര്‍ഥം 'വില്‍പനക്ക്' എന്ന പരസ്യം എഴുതി വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ 500 റിയാലും പിഴ നല്‍കേണ്ടി വരും. എന്നാല്‍ ആംബുലന്‍സ്, പൊലീസ് വാഹനങ്ങള്‍, മുനിസിപാലിറ്റി വാഹനങ്ങള്‍, മുനിസിപ്പാലിറ്റി അംഗീകരിച്ച സര്‍കാര്‍ വാഹനങ്ങള്‍ എന്നിവയെ നിരക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒരു മാസത്തേക്ക് ഒന്നിച്ച് സ്ഥലം ബുക്ക് ചെയ്യുന്നവര്‍ 50 റിയാല്‍ നല്‍കണം. പ്രൈവറ്റ് പാര്‍ക്കിങ് പെര്‍മിറ്റിനാകട്ടെ 15 റിയാല്‍ ആയിരിക്കും ഈടാക്കുക. ഇന്ധന വില വര്‍ധനവിനൊപ്പം പാര്‍ക്കിങ് ഫീസും വര്‍ധിച്ചത് വാഹനമുടമകള്‍ക്ക് തിരിച്ചടിയാവുന്നുണ്ട്.

Tags:    

Similar News