നാട്ടിലേക്ക് പോകാനൊരുങ്ങിയ പ്രവാസി യുവാവ് യാത്രാ രേഖകളിലെ പിഴവ് മൂലം ബുദ്ധിമുട്ടില്‍

Update: 2018-04-09 07:05 GMT
Editor : admin
നാട്ടിലേക്ക് പോകാനൊരുങ്ങിയ പ്രവാസി യുവാവ് യാത്രാ രേഖകളിലെ പിഴവ് മൂലം ബുദ്ധിമുട്ടില്‍

തിരൂര്‍ സ്വദേശി മുഹമ്മദ് ശാമിലാണ് യാത്രാ രേഖകളിലെ പിഴവ് കാരണം നാട്ടില്‍ പോകാനാവാതെ മൂന്ന് മാസമായി യാമ്പുവില്‍ കഴിയുന്നത്...

അഞ്ചു വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് പോകാനൊരുങ്ങിയ യുവാവ് യാത്രാ രേഖകളിലെ പിഴവ് മൂലം ബുദ്ധിമുട്ടുന്നു. തിരൂര്‍ സ്വദേശി മുഹമ്മദ് ശാമിലാണ് യാത്രാ രേഖകളിലെ പിഴവ് കാരണം നാട്ടില്‍ പോകാനാവാതെ മൂന്ന് മാസമായി യാമ്പുവില്‍ കഴിയുന്നത്.

തിരൂര്‍ അബ്ദുറഹ്മാന്‍ കാനൂരിന്റെ ഏക മകനായ മുഹമ്മദ് ശാമില്‍ ഏഴുവര്‍ഷമായി സൗദിയില്‍ ജോലി ചെയ്തുവരികയാണ്. 2011ല്‍ അവധി കഴിഞ്ഞ് വന്നതോടെ മറ്റൊരു സ്‌പോണ്‍സറുടെ കീഴിലേക്ക് ജോലി മാറി. ഒരു വര്‍ഷമായി യാമ്പുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. ഫൈനല്‍ എക്‌സിറ്റില്‍ നാട്ടില്‍ പോകാന്‍ ജനുവരിയില്‍ യാമ്പു എയര്‍പോര്‍ട്ടിലെത്തിയപ്പോഴാണ് മുഹമ്മദ് ശാമില്‍ തന്റെ എക്‌സിറ്റ് രേഖയില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയതായി അറിയുന്നത്. ഇതേ തുടര്‍ന്ന് എയര്‍പ്പോര്‍ട്ടില്‍ നിന്നും മടങ്ങേണ്ടി വന്നു. ഇദ്ദേഹത്തിന്റെ പേരില്‍ മറ്റൊരു പാസ്‌പോര്‍ട്ട് കൂടി കണ്ടെത്തിയെന്നാണ് ആരോപണം.

Advertising
Advertising

സാമൂഹ്യ പ്രവര്‍ത്തകരുടെ സജീവമായ ഇടപെടല്‍ ഉണ്ടായെങ്കിലും നാലുമാസമായി രേഖകള്‍ ശരിയാക്കാനായിട്ടില്ല. സുധീര്‍ കളരിക്കല്‍ വളപ്പില്‍ എന്നയാളുടെ പാസ്‌പോര്‍ട്ട് നമ്പറാണ് ശാമിലിന്റെ ഫൈനല്‍ എക്‌സിറ്റ് രേഖയില്‍ തെറ്റായി രേഖപ്പെടുത്തിയിട്ടുള്ളത്. രേഖകള്‍ എത്രയും വേഗം ശരിയാക്കിയില്ലെങ്കില്‍ ഈ വ്യക്തിയും പ്രതിസന്ധിയിലാകുമെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നു. അതിനിടെ ഇഖാമയുടെയും എക്‌സിറ്റ് രേഖയുടെയും കാലാവധി അവസാനിച്ചു. ആരുടെയോ അശ്രദ്ധ മൂലം തന്റെ യാത്ര മുടങ്ങിയതില്‍ സാമ്പത്തികമായും, മാനസികമായും തളര്‍ന്നിരിക്കയാണ് മുഹമ്മദ് ശാമില്‍. പ്രതി സന്ധിയില്‍ നിന്നും രക്ഷപ്പെടാന്‍ ഉന്നത ഇടപെടല്‍ തേടുകയാണ് ഈ യുവാവ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News