യമനില്‍ ഹൂതികള്‍ക്കെതിരെ നടക്കുന്ന മുന്നേറ്റത്തിന് സൗദി മന്ത്രിസഭയുടെ പിന്തുണ

Update: 2018-04-09 14:31 GMT
Editor : Jaisy
യമനില്‍ ഹൂതികള്‍ക്കെതിരെ നടക്കുന്ന മുന്നേറ്റത്തിന് സൗദി മന്ത്രിസഭയുടെ പിന്തുണ

സല്‍മാന്‍ രാജാവിന്റെ അദ്ധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് യമനില്‍ സമാധാനം പുന:സ്ഥാപിക്കാനുള്ള ചെറുത്തുനില്‍പിന് പിന്തുണ പ്രഖ്യാപിച്ചത്

യമനില്‍ ഹൂതികള്‍ക്കെതിരെ നടക്കുന്ന മുന്നേറ്റത്തിന് സൗദി മന്ത്രിസഭ പിന്തുണ പ്രഖ്യാപിച്ചു. സല്‍മാന്‍ രാജാവിന്റെ അദ്ധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് യമനില്‍ സമാധാനം പുന:സ്ഥാപിക്കാനുള്ള ചെറുത്തുനില്‍പിന് പിന്തുണ പ്രഖ്യാപിച്ചത്. യമന്‍ മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹ് കൊല്ലപ്പെപട്ടതിന് ശേഷമുള്ള അവസ്ഥ വിലയിരുത്തവെയാണ് മന്ത്രിസഭയുടെ പ്രഖ്യാപനം.

Advertising
Advertising

ഇറാന്റെ പിന്തുണയോടെ ഹൂതികള്‍ നടത്തുന്ന വിഘടനപ്രവര്‍ത്തനങ്ങള്‍ ചെറുത്തുതോല്‍പിക്കേണ്ടതുണ്ട്. സൗദിയുടെ അയല്‍ രാജ്യമായ യമനിന്റെ അറബ് അസ്ഥിത്വം കാത്തുസൂക്ഷിക്കും. ഇതിനും സമാധാനം പുന:സ്ഥാപിക്കുന്നതിനും സാധ;മായ പിന്തുണ നല്‍കുമെന്ന് സഖ്യസേന പ്രഖ്യാപിച്ചിരുന്നു. വിഘടന, തീവ്രവാദ പ്രവര്‍ത്തനങ്ങളാണ് ഇറാന്‍ പിന്തുണയോടെ ഹൂതികള്‍ യമനില്‍ നടത്തുന്നത്. നിരപരാധികളായ സിവിയന്മാരെ കൊന്നൊടുക്കുന്നുണ്ട്. പൊതുമുതലും വ്യക്തികളുടെ അവകാശങ്ങളും കൊള്ളയടിച്ചു. ഹൂതികള്‍ നടത്തുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അനുവദിക്കരുതെന്നും മന്ത്രിസഭ ആവശ്യപ്പെട്ടു. ഔദ്യോഗിക സര്‍ക്കാരിന്റെ താല്‍പര്യങ്ങളും യമന്‍ പൗരന്മാരുടെ ആവശ്യങ്ങളും നിറവേറ്റും. ഐക്യരാഷ്ട്രസഭ രക്ഷാസമിതിയുടെ കരാറുകള്‍ നടപ്പിലാക്കുകയും ചെയ്യും. ഇതിനാണ് യമനിലെ സഖ്യസേനയുടെ ഇടപെടല്‍ എന്നും മന്ത്രിസഭ കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News