ബഹ്‌റൈനില്‍ നാടക പ്രവര്‍ത്തകരുടെ സംഗമവും സ്വീകരണവും സംഘടിപ്പിച്ചു

Update: 2018-04-11 17:40 GMT
Editor : admin
ബഹ്‌റൈനില്‍ നാടക പ്രവര്‍ത്തകരുടെ സംഗമവും സ്വീകരണവും സംഘടിപ്പിച്ചു
Advertising

ബഹ്‌റൈനില്‍ നാടക പ്രവര്‍ത്തകരുടെ സംഗമവും പുരസ്‌കാരജേതാക്കള്‍ക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു.

Full View

ബഹ്‌റൈനില്‍ നാടക പ്രവര്‍ത്തകരുടെ സംഗമവും പുരസ്‌കാരജേതാക്കള്‍ക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. പ്രവാസി എന്ന പേരില്‍ ബഹ്‌റൈനില്‍ രൂപം കൊണ്ട പുതിയ കൂട്ടായ്മയാണ് തങ്ങളുടെ ആദ്യ പരിപാടിയായി നാടക കലാകാരന്മാരെ ആദരിച്ചത്.

കേരള സംഗീത നാടക അക്കാദമി ഗള്‍ഫ് പ്രവാസി മലയാളികള്‍ക്കായി നടത്തിയ അമേച്വര്‍ നാടക മത്സരത്തില്‍ ബഹ്‌റൈനില്‍ നിന്ന് പുരസ്‌കാരങ്ങള്‍ നേടിയവരെയാണ് പ്രവാസി എന്ന കൂട്ടായ്മ ആദരിച്ചത്. ബഹ്‌റൈനില്‍ നിന്നും മല്‍സരത്തില്‍ പങ്കെടുത്ത അഞ്ച് നാടകങ്ങളുടെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചവരെയും ചടങ്ങില്‍ അനുമോദിച്ചു. സൗപര്‍ണ്ണിക ബഹ്‌റൈന്‍ അവതരിപ്പിച്ച 'നാഴിമണ്ണ്' എന്ന നാടകത്തിന്റെ സംവിധായകന്‍ അനില്‍ സോപാനം , നിര്‍മാതാവ് ദേവു ഹരീന്ദ്രന്‍ എന്നിവര്‍ക്ക് പ്രവാസി പ്രസിഡന്റ് ഒകെ തിലകന്‍ ഉപഹാരം നല്‍കി. 'കഥാര്‍സിസ്' എന്ന നാടകത്തിലെ കാളിയപ്പയെ അവതരിപ്പിച്ച് മികച്ച നടനുള്ള പുരസ്‌കാരം നേടിയ ജയശങ്കറിന് പ്രവാസി വൈസ് പ്രസിഡന്റ് ഫസല്‍ പേരാമ്പ്ര ഉപഹാരം സമര്‍പ്പിച്ചു. 'കഥാര്‍സിസ്' എന്ന നാടകത്തിലെ രാധാകൃഷ്ണനെ അവതരിപ്പിച്ച് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ലഭിച്ച ശിവകുമാര്‍ കൊല്ലറോത്തിനെയും സൗമ്യ ക്യഷ്ണപ്രസാദിനെയും ചടങ്ങില്‍ ആദരിച്ചു.

ബഹ്‌റൈനിലെ നാടക രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ കൂടിച്ചേരലിന് വേദിയായ പരിപാടിയില്‍ ഫ്രാന്‍സിസ് കൈതാരത്ത്, അനില്‍ വേങ്കോട്, രാജു ഇരിങ്ങല്‍, ഡോ. ശിവകീര്‍ത്തി തുടങ്ങിയവരും സംസാരിച്ചു. അബ്ദുശ്ശരീഫ്, മജീദ് തണല്‍, രാജീവ്, ഷഫീഖ്, ജാബിര്‍, ഇര്‍ഷാദ് തുടങ്ങിയവര്‍ നേത്യത്വം നല്‍കി

Tags:    

Writer - admin

contributor

Editor - admin

contributor

Similar News