സിറിയയില്‍ വ്യോമാക്രമണം: അറബ് ലീഗ് അടിയന്തര യോഗം വിളിക്കണമെന്ന് ഖത്തര്‍

Update: 2018-04-15 14:11 GMT
Editor : admin
സിറിയയില്‍ വ്യോമാക്രമണം: അറബ് ലീഗ് അടിയന്തര യോഗം വിളിക്കണമെന്ന് ഖത്തര്‍

ബശ്ശാര്‍ സര്‍ക്കാര്‍ നടത്തുന്ന ആക്രമണങ്ങള്‍ തടയുന്നതില്‍ അന്താരാഷ്ട്ര സമൂഹത്തിന് ഉത്തരവാദിത്തമുണ്ടെന്നും ഖത്തര്‍ വ്യക്തമാക്കി. ആശുപത്രികള്‍ക്കും ആരോഗ്യ കേന്ദ്രങ്ങള്‍ക്കുമെതിരായ ആക്രമണങ്ങള്‍ തുടര്‍ക്കഥയായ സാഹചര്യത്തിലാണ് ഖത്തറിന്റെ ഇടപെടല്‍.

സിറിയയില്‍ സിവിലിയന്‍മാര്‍ക്കു നേരെ കനത്ത വ്യോമാക്രമണം തുടരുന്ന സാഹചര്യത്തില്‍ അറബ് ലീഗിന്റെ അടിയന്തര യോഗം വിളിക്കണമെന്ന് ഖത്തര്‍. ബശ്ശാര്‍ സര്‍ക്കാര്‍ നടത്തുന്ന ആക്രമണങ്ങള്‍ തടയുന്നതില്‍ അന്താരാഷ്ട്ര സമൂഹത്തിന് ഉത്തരവാദിത്തമുണ്ടെന്നും ഖത്തര്‍ വ്യക്തമാക്കി. ആശുപത്രികള്‍ക്കും ആരോഗ്യ കേന്ദ്രങ്ങള്‍ക്കുമെതിരായ ആക്രമണങ്ങള്‍ തുടര്‍ക്കഥയായ സാഹചര്യത്തിലാണ് ഖത്തറിന്റെ ഇടപെടല്‍.

Advertising
Advertising

അലപ്പോയിലെ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡര്‍ നടത്തുന്ന ആശുപത്രിക്ക് നേരെ നടന്ന വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഖത്തറിന്റെ പ്രതികരണം. ജനീവയില്‍ യു.എന്‍ മേല്‍നോട്ടത്തില്‍ നിലവില്‍ വന്ന വെടിനിര്‍ത്തലാണ് ഇപ്പോള്‍ ലംഘിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമുണ്ടായ വ്യോമാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും പലായനം ചെയ്യുകയുമുണ്ടായി. വ്യോമാക്രമണത്തില്‍ സൈന്യം പാര്‍പ്പിട മേഖലയും ആശുപത്രികളെയും ലക്ഷ്യമിടുന്നു. ബശ്ശാര്‍ സര്‍ക്കാര്‍ നടത്തുന്ന വ്യോമാക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ അറബ് ലീഗിന്റെ അടിയന്തര യോഗം വിളിക്കണമെന്നും ഖത്തര്‍ ആക്രമണങ്ങള്‍ തടയുന്നതില്‍ അന്താരാഷ്ട്ര സമൂഹത്തിന് ഉത്തരവാദിത്തമുണ്ടെന്നും ഖത്തര്‍ വ്യക്തമാക്കി.

ബശ്ശാര്‍ സൈന്യം ആശുപത്രികള്‍ക്കും ആരോഗ്യ കേന്ദ്രങ്ങള്‍ക്കുമെതിരെ നടത്തുന്ന ആക്രമണങ്ങള്‍ യുദ്ധക്കുറ്റമായി പരിഗണിക്കണമെന്ന് സിറിയന്‍ പ്രതിപക്ഷ സഖ്യമായ സിറിയന്‍ നാഷനല്‍ കോയലീഷനും വ്യക്തമാക്കി. അഞ്ചു വര്‍ഷമായി തുടരുന്ന സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ ഇതുവരെ 270,000ല്‍ അധികം സിവിലിയന്‍മാര്‍ കൊല്ലപ്പെടുകയും ലക്ഷകണക്കിനാളുകള്‍ രാജ്യം വിടുകയും ചെയ്തു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News