പ്രവാസലോകത്ത് നിറങ്ങളെ പ്രണയിച്ച് കീര്‍ത്തനയും സ്വാതിയും

Update: 2018-04-16 10:59 GMT
Editor : Alwyn K Jose
പ്രവാസലോകത്ത് നിറങ്ങളെ പ്രണയിച്ച് കീര്‍ത്തനയും സ്വാതിയും

ചെറു പ്രായത്തിൽ തന്നെ നിരവധി ചിത്രങ്ങൾ വരക്കുകയും മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട് ഇരുവരും.

പ്രവാസ ലോകത്ത് നിന്ന് രണ്ട് കുരുന്ന് പ്രതിഭകളെ പരിചയപ്പെടാം. ചെറു പ്രായത്തിൽ തന്നെ നിരവധി ചിത്രങ്ങൾ വരക്കുകയും മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട് ഇരുവരും.

Full View

ഇത് കീർത്തനയും സ്വാതിയും. ചിത്രങ്ങൾ വരക്കാൻ ഏറെ ഇഷ്ടപ്പെടുന്ന സഹോദരിമാരാണിവർ. സ്കൂൾ പഠന സമയം കഴിഞ്ഞ് കിട്ടുന്ന ഒഴിവു വേളകളിൽ വരച്ചെടുത്ത ചിത്രങ്ങളാണ് ഇവരുടെ പഠനമുറിയിൽ നിറയെ. ബഹ്റൈനിൽ പ്രവാസ ജീവിതം നയിക്കുന്ന തൃശൂർ സ്വദേശികളായ സജിത്ത് സരിത ദമ്പതികളുടെ മക്കളാണിവർ. കീർത്തന ഇന്ത്യൻ സ്കൂളിൽ ആറാം ക്ലാസിലും സ്വാതി അഞ്ചാം ക്ലാസിലും പഠിക്കുന്നു.

ഇളം പ്രായം മുതൽ തന്നെ ചിത്ര രചനയോട് താല്‍പര്യം കാണിച്ചിരുന്ന മക്കൾക്ക് എല്ലാ പ്രോത്സാഹനവും നൽകി രക്ഷിതാക്കളായ ഇവർ കൂടെയുണ്ട്. സ്വാതിക്ക് ഭാവിയിൽ അനിമേഷൻ രംഗത്ത് ജോലി ചെയ്യാനും കീർത്തനക്ക് ഫാഷൻ ഡിസൈനറാകാനുമാണ് ഇഷ്ടം. രമേശ് പയ്യന്നൂർ എന്ന അധ്യാപകന്റെ ശിക്ഷണത്തിലാണ് ഇരുവരും ചിത്ര രചന അഭ്യസിക്കുന്നത്.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News