ഗസ്സക്ക് വീണ്ടും ഖത്തറിന്റെ ധനസഹായം

Update: 2018-04-18 08:48 GMT
ഗസ്സക്ക് വീണ്ടും ഖത്തറിന്റെ ധനസഹായം

ഫലസ്തീന്‍ ജനതക്ക് വീണ്ടും ഖത്തറിന്റെ അടിയന്തിര ധനസഹായം. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ഗസ്സ തുരുത്തിന് വേണ്ടി 33 ദശലക്ഷം റിയാലാണ് സഹായധനമായി പ്രഖ്യാപിച്ചത്.

ഫലസ്തീന്‍ ജനതക്ക് വീണ്ടും ഖത്തറിന്റെ അടിയന്തിര ധനസഹായം. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ഗസ്സ തുരുത്തിന് വേണ്ടി 33 ദശലക്ഷം റിയാലാണ് സഹായധനമായി പ്രഖ്യാപിച്ചത്.

ഫലസ്തീനിലെ ഗസ്സക്ക് വേണ്ടി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഇതിനു മുമ്പും പലപ്പോഴായി വന്‍തുക യാണ് ധനസഹായം നല്‍കിയത് . ഇപ്പോള്‍ പ്രഖ്യാപിച്ച അടിയന്തിര ധനസഹായമായ 33 ദശലക്ഷം റിയാല്‍ അടിസ്ഥാനവശ്യങ്ങള്‍ക്കുള്ളതാണ് .മരുന്ന്, ആശുപത്രികള്‍ക് വേണ്ട ഗ്യാസ്, ജനറേറ്റര്‍, ഭക്ഷണ സാധനങള്‍ എന്നിവ എത്തിക്കുന്നതിന് വേണ്ടിയാണ് ഈ സഹായം ഉപയോഗിക്കുക. ഉപരോധം നേരിടുന്ന ഗസ്സയില്‍ ആവശ്യത്തിന് മരുന്നും ഭക്ഷണ സാധനങ്ങളും ലഭിക്കാത്തതിനാല്‍ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ തന്നെ ഗസ്സയെ സഹായിക്കുന്നതിന് വേണ്ടിയുള്ള അഭ്യര്‍ത്ഥന വന്ന സാഹചര്യഡ്തതില്‍ അമീര്‍ പ്രത്യേക സഹായം പ്രഖ്യാപിക്കുകയായിരുന്നു. നേരത്തെ ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ഗസ്സയെ പുനര്‍ നിര്‍മിക്കുന്നതിന്‍്റെ ഭാഗമായുളള ഖത്തറിന്റെ പ്രത്യേക പദ്ധതി ഇവിടെ നടന്ന് വരികയാണ്.

Advertising
Advertising

ഇത് വരെ നാനൂറ് ദശലക്ഷം റിയാലിലധികം ഖത്തര്‍ ഗസയില്‍ ചെലവഴിച്ച് കഴിഞ്ഞു. ആശുപത്രികള്‍, സ്ക്കൂളകുള്‍, റോഡുകള്‍, ഫ്ളാറ്റുകള്‍ എന്നിങ്ങനെ നിരവധി പദ്ധതികളാണ് ഖത്തര്‍ ഇവിടെ പൂര്‍ത്തിയാക്കിയത്. ആയിരത്തിലധികം ഫ്ളാറ്റുകള്‍ അടങ്ങിയ കെട്ടിട സമുച്ചയം തന്നെ മാസങ്ങള്‍ക്ക് മുന്‍പ് പൂര്‍ത്തിയാക്കി താമസക്കാര്‍ക്ക് നല്‍കിയിരുന്നു. ഹമദ് സിറ്റിയെന്ന പേരില്‍ പ്രത്യേക ടൗണ്‍ഷിപ്പും ഗസ്സയില്‍ ഖത്തര്‍ നിര്‍മിച്ചിട്ടുണ്ട്. കഴിഞ ദിവസം ഫലസ്തീന്‍ പ്രസിഡന്‍്റ് മഹ്മൂദ് അബ്ബാസ് അമീര്‍ ശൈഖ് തമീമുമായി കൂടിക്കാള്ച നടത്തിയിരുന്നു.

Tags:    

Writer - നിലോഫർ സുഹരവാർദി

contributor

Editor - നിലോഫർ സുഹരവാർദി

contributor

Muhsina - നിലോഫർ സുഹരവാർദി

contributor

Similar News