പ്രകൃതിദുരന്തങ്ങളില്‍ നിന്ന് ഖത്തര്‍ സുരക്ഷിതമെന്ന് റിപ്പോര്‍ട്ട്

Update: 2018-04-20 05:44 GMT
പ്രകൃതിദുരന്തങ്ങളില്‍ നിന്ന് ഖത്തര്‍ സുരക്ഷിതമെന്ന് റിപ്പോര്‍ട്ട്

ഐക്യരാഷ്ട്ര സഭയുടെ വേള്‍ഡ് റിസ്‌ക് റിപ്പോര്‍ട്ട് 2016 ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്

ലോകത്ത് പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവാന്‍ സാധ്യത കുറവുള്ള രാജ്യങ്ങളില്‍ ഖത്തര്‍ മുന്‍പന്തിയില്‍ നില്‍കുന്നു. ഐക്യരാഷ്ട്ര സഭയുടെ വേള്‍ഡ് റിസ്‌ക് റിപ്പോര്‍ട്ട് 2016 ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വന്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുമ്പോഴും ഖത്തര്‍ സുരക്ഷിതമാണെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

യു എന്‍ വേള്‍ഡ് റിസ്‌ക് റിപ്പോര്‍ട്ട് 2016 പ്രകാരം ലോകത്തെ 170 രാജ്യങ്ങളെ പിന്തള്ളി, പ്രകൃതി ദുരന്ത സാധ്യതകളില്‍ നിന്ന് ഖത്തര്‍ സുരക്ഷിതമായി തുടരുകയാണ്. 2022 ലെ ഫിഫ ലോകകപ്പ് ഫുട്‌ബോളിന് വേണ്ടിയും വിഷന്‍ 2030 ന്റെ ഭാഗമായും വന്‍തോതിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് നടന്നു കൊണ്ടിരിക്കെയാണ് പുതിയ റിപ്പോര്‍ട്ട് വരുന്നത്.

Advertising
Advertising

സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ സൗദി അറേബ്യയാണ് മറ്റൊരു ഗള്‍ഫ് രാജ്യം. ഖത്തറിനു തൊട്ടു മുന്നിലുള്ള മാള്‍ട്ടയെക്കാള്‍ സൗദി സുരക്ഷിതമാണെന്നാണ് റിപ്പോര്‍ട്ട്. ബാര്‍ബഡോസ്, ഗ്രാനഡ എന്നീ രാജ്യങ്ങളും പട്ടികയില്‍ തൊട്ടടുത്തുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രകൃതി ദുരന്ത സാധ്യതയുള്ള രാജ്യം ഐസ്‍ലാന്റാണ്. ഫിലിപ്പീന്‍സ്, ബംഗ്ലാദേശ്, കോസ്റ്റാറിക്ക തുടങ്ങിയ രാജ്യങ്ങളും ദുരന്തഭീഷണി നേരിടുന്നുണ്ട്.

യു എന്നിനു കീഴിലെ യൂണിവേഴ്‌സിറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍വയണ്‍മെന്റ് ആന്റ് ഹൂമന്‍ സെക്യൂരിറ്റിയാണ് 2011 മുതല്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് പുറത്തു വിടുന്നത്.

Tags:    

Similar News