ഖത്തറില്‍ പൊതു ഗതാഗത മേഖലയിൽ ബസ്​ യാത്രക്കാരുടെ എണ്ണത്തിൽ 20 ശതമാനം വർധന

Update: 2018-04-20 22:56 GMT
ഖത്തറില്‍ പൊതു ഗതാഗത മേഖലയിൽ ബസ്​ യാത്രക്കാരുടെ എണ്ണത്തിൽ 20 ശതമാനം വർധന

പൊതു ഗതാഗതരംഗം പൊതുവില്‍ സജീവമല്ലാത്ത ഖത്തറില്‍ സ്വകാര്യ വാഹനങ്ങളെയാണ് കൂടുതല്‍പേരും ആശ്രയിക്കുന്നത്

ഖത്തറില്‍ പൊതു ഗതാഗത മേഖലയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങളുടെ ഫലമായി ബസ്​ യാത്രക്കാരുടെ എണ്ണത്തിൽ 20 ശതമാനം വർധനയെന്ന് റിപ്പോര്‍ട്ട് . ഗതാഗത മന്ത്രാലയത്തിന് കീഴിലെ സാങ്കേതികകാര്യ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. പൊതു ഗതാഗതരംഗം പൊതുവില്‍ സജീവമല്ലാത്ത ഖത്തറില്‍ സ്വകാര്യ വാഹനങ്ങളെയാണ് കൂടുതല്‍പേരും ആശ്രയിക്കുന്നത്. ഇത് രാജ്യത്ത് ഗതാഗത കുരുക്ക് വര്‍ദ്ധിപ്പിക്കാനും ഇടയാക്കിയിട്ടുണ്ട് .

Advertising
Advertising

ഈ സാഹചര്യത്തിലാണ് പൊതുഗതാഗത മേഖലയില്‍ കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ ഗതാഗത മന്ത്രാലയം തീരുമാനിക്കുന്നത്. രാജ്യത്തെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനിയായ മുവാസലാത്തുമായി ചേര്‍ന്ന് നടത്തിയ പരിഷ്‌കരണങ്ങള്‍ഫലം ചെയ്യുന്നതായി ഗതാഗത വാർത്താവിനിമയ മന്ത്രാലയം വ്യക്തമാക്കി. ബസ്​ യാത്രക്കാരുടെ എണ്ണത്തിൽ 20 ശതമാനമാണ് വര്‍ദ്ധന യുണ്ടായത് .

റൂട്ട് പുനക്രമീകരണം, ചില റൂട്ടുകളിലെ കൂടുതൽ സർവീസുകൾ അനുവദിച്ചത്, ബസിലെ സൗകര്യങ്ങളുടെ വിപുലീകരണം, ടിക്കറ്റിംഗ് തുടങ്ങിയ മേഖലകളിലാണ്‌ മുവാസലാതുമായി ചേർന്ന് പ്രവര്‍ത്തിച്ചത് . 2017ലും പൊതു ഗതാഗത മേഖലയിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ തുടരുമെന്നും ഹമദ് അന്താരഷ്ട്ര വിമാനത്താവളത്തിൽ നിന്നും വിമാനത്താവളത്തിലേക്കും കൂടുതൽ സർവീസ്​ ഏർപ്പെടുത്തുക, വെസ്​റ്റ്ബേ ഷട്ടിൽ ബസുകളുടെ മാറ്റം,

ഇൻഡസ്​ട്രിയൽ ഏരിയ-അൽ ഗാനിം സ്​റ്റേഷൻ റൂട്ടിൽ കൂടുതൽ നവീകരിച്ച സർവീസുകൾ, പേളിലേക്കും ലഗൂണയിലേക്കുമുള്ള പുതിയ സർവീസുകൾ എന്നിവ അതിലുൾപ്പെടുമെന്നും മന്ത്രാലയം അറിയിച്ചു.

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News