ഖിഫ് ഫുട്ബോള്‍ മേളക്ക് തുടക്കം
ഖിഫ് ഫുട്‌ബോളിന്റെ പത്താമത് പതിപ്പില്‍ ഏറ്റുമുട്ടുന്ന മുഴുവന്‍ ടീമുകളും അണിനിരന്ന വര്‍ണാഭമായ ഘോഷയാത്രയോടെയാണ് ദോഹ സ്‌റ്റേഡിയത്തില്‍ 10 ാമത് ഇന്ത്യന്‍ ഫുട്‌ബോള്‍ മേളയുടെ ഉദ്ഘാടനം കുറിച്ചത്.
ഖത്തര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം സംഘടിപ്പിക്കുന്ന പത്താമത് എഡിഷന്‍ ഫുട്‌ബോള്‍ മേളയുടെ ഔപചാരിക ഉദ്ഘാടനം ദോഹ സ്‌റ്റേഡിയത്തില്‍ നടന്നു. വര്‍ണാഭമായ കലാപ്രകടനങ്ങളാണ് ഉദ്ഘാടനം ചടങ്ങിന് മാറ്റു കൂട്ടിയിത്. ഖിഫ് ഫുട്‌ബോളിന്റെ പത്താമത് പതിപ്പില്‍ ഏറ്റുമുട്ടുന്ന മുഴുവന്‍ ടീമുകളും അണിനിരന്ന വര്‍ണാഭമായ ഘോഷയാത്രയോടെയാണ് ദോഹ സ്‌റ്റേഡിയത്തില്‍ 10 ാമത് ഇന്ത്യന്‍ ഫുട്‌ബോള്‍ മേളയുടെ ഉദ്ഘാടനം കുറിച്ചത്. മിഡിലീസ്റ്റിന്റെ കായിക തലസ്ഥാനമായ ഖത്തറിന്റെ കായിക സ്വപ്‌നങ്ങള്‍ക്ക് കരുത്ത് പകരുമെന്ന് പ്രഖ്യാപിച്ച് നടന്ന പരേഡില്‍ ഒപ്പന, കോല്‍ക്കളി, പുലിക്കളി, ചെണ്ടമേളം, ആയുധാഭ്യാസങ്ങള്‍ തുടങ്ങിയ കേരളീയ കലാപ്രകടനങ്ങള്‍ അരങ്ങേറി. ഇന്ത്യന്‍ എംബസി, ഖത്തര്‍ ആഭ്യന്തര മന്ത്രാലയം, ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ എന്നിവയുടെ പ്രതിനിധികള്‍ ഉദ്ഘാടന ചടങ്ങില്‍ അതിഥികളായെത്തി. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് വര്‍ണ്ണകാഴ്ചകള്‍ ഒരുക്കിയ സൂഫി തനൂര നൃത്തങ്ങളും എല്‍ഇഡി. പോയ് നൃത്തവും ചടങ്ങിന് മനോഹാരിത പകര്‍ന്നു.