പ്രവാസികള്‍ക്ക് നവ്യാനുഭവമായി 'കമോണ്‍ കേരള'

Update: 2018-04-21 09:29 GMT
പ്രവാസികള്‍ക്ക് നവ്യാനുഭവമായി 'കമോണ്‍ കേരള'

കമോണ്‍ കമോണ്‍ കേരള എന്ന് വിളിച്ചപ്പോള്‍ കേരളം വിമാനം കയറിയിങ്ങ് പോന്നു ഷാര്‍ജയിലേക്ക്.

മലയാളികള്‍ നെഞ്ചേറ്റുന്ന മാതൃനാടിന്റെ നന്മകളെ ഗള്‍ഫിലെത്തിക്കുകയാണ് ഗള്‍ഫ് മാധ്യമം സംഘടിപ്പിക്കുന്ന'കമോണ്‍ കേരള' പ്രദര്‍ശനം. ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ മൂന്ന് ദിവസം നീളുന്ന മേളയിലെമ്പാടും കേരളത്തിന്റെ മണവും മധുരവുമുണ്ട്. കമോണ്‍ കമോണ്‍ കേരള എന്ന് വിളിച്ചപ്പോള്‍ കേരളം വിമാനം കയറിയിങ്ങ് പോന്നു ഷാര്‍ജയിലേക്ക്.

Full View

പള്ളിയുണ്ട്, ചര്‍ച്ചുണ്ട്, അമ്പലമുണ്ട്, ആലും ആല്‍ത്തറയും പിന്നെ ആനയുമുണ്ട്. കലാസംവിധായകന്‍ ബാവയൊരുക്കിയ കേരളത്തിന്റെ ഭാവങ്ങള്‍ വേറെ പലതുമുണ്ട്. ഷാര്‍ജയിലേക്ക് പോന്നപ്പോള്‍ 14 ജില്ലകളെയും അവിടുത്തെ രുചിഭേദങ്ങളെയും കൂടെ കൂട്ടാന്‍ മറന്നില്ല കേരളം. നല്ല കപ്പ പുഴുക്ക് മുതല്‍ നാട്ടില്‍ അടുത്തിടെ റിലീസായ ഷാജിപാപ്പന്‍ പുട്ട് വരെ മേളയിലെത്തിയിട്ടുണ്ട്.

ഒരു വശത്ത് പാടിത്തികഞ്ഞവര്‍ പാടി തകര്‍ക്കുമ്പോള്‍ മറ്റൊരിടത്ത് പാടി തുടങ്ങുന്നവര്‍ക്കുള്ള വേദിയാണ്. റിവേഴ്‌സ് ക്വിസ് മാസ്റ്റര്‍ ജി എസ് പ്രദീപ്, മെന്റലിസ്റ്റ് ആദി, മജീഷ്യന്‍ രാജ് കലേഷ്, പിന്നെ തെരുവ് മാന്ത്രികരും ഇവിടെ എത്തുന്നുണ്ട്. മേള കണ്ട് ഷോപ്പിങ് മുടങ്ങില്ല, ഓഫറുകളുമായി വാണിജ്യമേളയും ഗൗരവമേറിയ വാണിജ്യ ചര്‍ച്ചകളും ഇതിന്റെ ഭാഗമാണ്.

Tags:    

Similar News