ഇന്ത്യന്‍ രൂപ മാറിക്കിട്ടാന്‍ ഗള്‍ഫിലെ മണി എക്സ്‍ചേഞ്ചുകളില്‍ വന്‍ തിരക്ക്

Update: 2018-04-22 00:59 GMT
ഇന്ത്യന്‍ രൂപ മാറിക്കിട്ടാന്‍ ഗള്‍ഫിലെ മണി എക്സ്‍ചേഞ്ചുകളില്‍ വന്‍ തിരക്ക്

രണ്ടു ലക്ഷം രൂപ വരെ കൈവശം വെച്ചിരുന്നവരും പ്രവാസികളുടെ കൂട്ടത്തിലുണ്ട്.

Full ViewFull View

500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പെട്ടെന്നുള്ള പ്രഖ്യാപനം ഖത്തറിലെ പ്രവാസികളിലും വലിയ ആശങ്കയുണ്ടാക്കിയതായി മണി എക്‌സ്‌ചേഞ്ച് നടത്തിപ്പുകാര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ രൂപ വന്‍തോതില്‍ കൈവശം വെച്ചിരുന്ന നിരവധി ആളുകളാണ് ഇന്ന് പണം മാറികിട്ടാന്‍ മണി എകസ്‌ചേഞ്ചുകളിലെത്തിയത്.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതു മുതല്‍ കയ്യില്‍ സൂക്ഷിച്ചിരിക്കുന്ന ഇന്ത്യന്‍ രൂപ മാറിക്കിട്ടാനായി നിരവധി പേരാണ് മണി എക്‌സ്‌ചേഞ്ചുകളെ സമീപിച്ചതെന്ന് ഖത്തറിലെ ഇസ്ലാമിക് എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ യൂസുഫ് പി ഹമീദ് പറഞ്ഞു. ഇങ്ങനെ രണ്ടു ലക്ഷം രൂപ വരെ കൈവശം വെച്ചിരുന്നവരും പ്രവാസികളുടെ കൂട്ടത്തിലുണ്ട്.

Advertising
Advertising

ഒറ്റ രാത്രി കൊണ്ട് വലിയ നോട്ടുകള്‍ക്ക് കടലാസ് വിലയായതോടെ വന്‍തോതില്‍ പണം സൂക്ഷിച്ചിരുന്ന പലരും പകുതി മൂല്യത്തിന് എക്‌സ്‌ചേഞ്ച് ചെയ്യാന്‍ തയ്യാറായി വന്നതായും എക്‌സചേഞ്ചുടമകള്‍ പറയുന്നു. എന്നാല്‍ കൂടുതല്‍ പണം കൈവശം വെക്കുന്നത് ലാഭകരമാകുന്നില്ല എന്നതിനു പുറമെ പല നിലക്കും നഷ്ടം വരുത്തി വെക്കുമെന്നുമാണ് ഇത്തരം സാഹചര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നത്. ‌‌

സാധാരണക്കാര്‍ക്ക് താത്കാലിക ബുദ്ധിമുട്ട് ഉണ്ടാക്കുമെങ്കിലും കള്ളപ്പണം നിയന്ത്രിക്കാന്‍ ഒരു പരിധിവരം ഗുണം ചെയ്യുന്ന തീരുമാനമാണിതെന്നും മണി എക്സ്‌ചേഞ്ച് സ്ഥാപന നടത്തിപ്പുകാര്‍ പറയുന്നു.

Similar News