പുതിയ ഭീഷണികള്‍ നേരിടുന്നതിന് ജി.സി.സി അംഗ രാജ്യങ്ങള്‍ക്കിടയില്‍ യോജിച്ച നീക്കം അനിവാര്യമെന്നു കുവൈത്ത് അമീര്‍

Update: 2018-04-22 19:48 GMT
പുതിയ ഭീഷണികള്‍ നേരിടുന്നതിന് ജി.സി.സി അംഗ രാജ്യങ്ങള്‍ക്കിടയില്‍ യോജിച്ച നീക്കം അനിവാര്യമെന്നു കുവൈത്ത് അമീര്‍

കൂട്ടായ തീരുമാനങ്ങളിലൂടെയും പദ്ധതികളിലൂടെയും മാത്രമേ പുതിയകാലത്തിന്റെ വെല്ലുവിളികളെ അതിജയിച്ച് മുന്നേറാന്‍ സാധിക്കുകയുള്ളൂവെന്നും അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് പറഞ്ഞു

Full View

പുതിയ ഭീഷണികള്‍ നേരിടുന്നതിന് ജി.സി.സി അംഗ രാജ്യങ്ങള്‍ക്കിടയില്‍ യോജിച്ച നീക്കം അനിവാര്യമെന്നു കുവൈത്ത് അമീര്‍. കൂട്ടായ തീരുമാനങ്ങളിലൂടെയും പദ്ധതികളിലൂടെയും മാത്രമേ പുതിയകാലത്തിന്റെ വെല്ലുവിളികളെ അതിജയിച്ച് മുന്നേറാന്‍ സാധിക്കുകയുള്ളൂവെന്നും അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് പറഞ്ഞു

മനാമയില്‍ നടന്ന മുപ്പത്തി ഏഴാമത് ജി.സി.സി ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു കുവൈത്ത് അമീർ . തീവ്രവാദ സംഘങ്ങൾ രാജ്യങ്ങളുടെ സ്ഥിരതക്കും സമാധാനത്തിനും വന്‍ വെല്ലുവിളികളാണ് ഉയര്‍ത്തുന്നതെന്നും ഇവ അതിജീവിക്കാൻ കൂട്ടായ തീരുമാനങ്ങളും പദ്ധതികളും അനിവാര്യമാണെന്നും അമീർ പറഞ്ഞു.

Advertising
Advertising

സാമ്പത്തിക സ്ഥിതി മോശമായ രാജ്യങ്ങളിലെ യുവാക്കള്‍ തീവ്രാദം പോലുള്ള തെറ്റായ മാര്‍ഗങ്ങളിലേക്ക് വ്യതിചലിക്കാനുള്ള സാഹചര്യം കൂടുതലാണ്. അതിനാല്‍ പെട്രോളിന്‍െറ വിലയിടിവിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക ഭീഷണികള്‍ നേരിടുന്ന കാര്യത്തിലും അംഗരാജ്യങ്ങള്‍ക്കിടയില്‍ സമവായം ഉണ്ടാവേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ എണ്ണയെ മാത്രം ആശ്രയിക്കുന്ന സാമ്പത്തിക ഘടനക്ക് ബദൽ കണ്ടെത്താനുള്ള രാഷ്ട്രീയ നയം രൂപപ്പെടുത്തേണ്ടതുണ്ട്. സിറിയന്‍ ജനതയെ തങ്ങളകപ്പെട്ട ദുരിതത്തില്‍നിന്ന് രക്ഷപ്പെടുത്താൻ മേഖലയിലെ പ്രധാന കൂട്ടായ്മയെന്ന നിലക്ക് ഗൾഫ് രാജ്യങ്ങൾക്കു ബാധ്യതയുണ്ട്. എല്ലാവരുമായും നല്ല അയല്‍പക്ക ബന്ധം കാത്തുസൂക്ഷിക്കുന്നത് മേഖലയുടെ സുരക്ഷക്ക് ഏറെ ഗുണം ചെയ്യുമെന്ന് ഇറാനെ സൂചിപ്പിച്ചുകൊണ്ട് അമീര്‍ പറഞ്ഞു.

അതോടൊപ്പം മറ്റ് രാജ്യങ്ങളിലെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാതിരിക്കാന്‍ ആ രാജ്യത്തിന് ബാധ്യതയുണ്ടെന്നും ഷെയ്ഖ് സബാഹ് കൂട്ടിച്ചേര്‍ത്തു. അടുത്ത തവണ ജി.സി.സി ഉച്ചകോടിക്ക് ആഥിത്യം വഹിക്കാനുള്ള സന്നദ്ധത അറിയിച്ചു കൊണ്ടാണ് കുവൈത്ത് അമീർ പ്രസംഗം അവസാനിപ്പിച്ചത്

Similar News