ജെല്ലിക്കെട്ട് പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഖത്തറിലെ തമിഴ് പ്രവാസികള്‍

Update: 2018-04-22 05:41 GMT
ജെല്ലിക്കെട്ട് പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഖത്തറിലെ തമിഴ് പ്രവാസികള്‍

ഖത്തര്‍ തമിഴര്‍ സംഘത്തിന്റെ നേതൃത്വത്തിലാണ് വിപുലമായ ഒപ്പുശേഖരണം നടത്തിയത്.

തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് പ്രക്ഷോഭത്തോട് ഐക്യാദാര്‍ഢ്യം പ്രഖ്യാപിച്ച് ഖത്തറിലെ തമിഴ് പ്രവാസികള്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കുന്നു. ഖത്തര്‍ തമിഴര്‍ സംഘത്തിന്റെ നേതൃത്വത്തിലാണ് വിപുലമായ ഒപ്പുശേഖരണം നടത്തിയത്. നിവേദനം ഇന്ത്യന്‍ അംബാസഡര്‍ക്ക് കൈമാറും.

തമിഴ്‌നാട്ടില്‍ നടന്നു കൊണ്ടിരിക്കുന്ന ജെല്ലിക്കെട്ട് പ്രക്ഷോപത്തോട് ഐക്യദാര്‍ഢ്യമറിയിച്ചു കൊണ്ടാണ് പ്രവാസലോകത്തെ തമിഴ്മക്കള്‍ ദോഹയില്‍ ഒത്തുചേര്‍ന്നത്. ജെല്ലികെട്ടു നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപെട്ട് പ്രധാനമന്ത്രിക്ക് ഹര്‍ജി നല്‍കാന്‍ കൂടിയാണ് ഖത്തര്‍ തമിഴര്‍ സംഘം ഒപ്പുശേഖരണം നടത്തിയത്‌.

Advertising
Advertising

ദോഹയിലെ ഓള്‍ഡ്‌ ഐഡിയല്‍ സ്കൂളിനു സമീപത്തെ തമിഴ് ഇല്ലം ഓഫീസില്‍ നടന്ന ഒപ്പുശേഖരണത്തില്‍ പങ്കെടുത്തവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ മുദ്രാവാക്യം വിളിച്ചും പോസ്റ്ററുകള്‍ ഉയര്‍ത്തിയും പ്രതിഷേധിച്ചു.

ആയിരത്തില്‍പരം പേരുടെ ഒപ്പുകളടങ്ങിയ ഹര്‍ജി പ്രധാനമന്ത്രിക്കു സമര്‍പ്പിക്കാനായി ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി പി കുമരന് കൈമാറും. ഹര്‍ജിയുടെ കോപ്പി പ്രധാനമനന്ത്രിയുടെ ഓഫീസിലേക്ക് മെയില്‍ ചെയ്യുമെന്നും ഖത്തര്‍ തമിഴര്‍ സംഘം ഭാരവാഹികള്‍ പറഞ്ഞു. ഖത്തര്‍ തമിഴര്‍ സംഘം പ്രസിഡണ്ട് ദുരൈസാമി കുപ്പന്‍, വൈസ് പ്രസിഡണ്ട് ഗൗരിശങ്കര്‍ തുടങ്ങിയവര്‍ ഒപ്പുശേഖരണത്തിനു നേതൃത്വം നല്‍കി.

Full View

Similar News