സൌദിയില്‍ പൊതുമാപ്പ് അവസാനിക്കാന്‍ 30 ദിവസം; തൊഴില്‍ പരിശോധനക്ക് ഉത്തരവ്

Update: 2018-04-22 12:05 GMT
Editor : Jaisy
സൌദിയില്‍ പൊതുമാപ്പ് അവസാനിക്കാന്‍ 30 ദിവസം; തൊഴില്‍ പരിശോധനക്ക് ഉത്തരവ്
Advertising

കഴിഞ്ഞ രണ്ട് മാസങ്ങളില്‍ മൂന്ന് ലക്ഷത്തോളം അനധികൃത താമസക്കാര്‍ പൊതു മാപ്പിന് അപേക്ഷിച്ചിട്ടുണ്ട്

സൗദിയിലെ പൊതുമാപ്പ് കാലാവധി ഇനി മുപ്പത് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ആഭ്യന്തര മന്ത്രാലയം ശക്തമായ തൊഴില്‍ പരിശോധനക്ക് ഉത്തരവിട്ടു. അനധികൃത താമസക്കാരെ പിടികൂടാനുള്ള പ്രത്യേക പരിശോധനാ കാമ്പയിന് കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാമില്‍ കാമ്പയിന് മേധാവി മേജര്‍ ജനറല്‍ ജുമആന്‍ അല്‍ ഗാമിദി തുടക്കം കുറിച്ചു. ഇനി പൊതു മാപ്പ് അവസാനിക്കുന്നത് വരെ നഗരങ്ങളിലും ഉള്‍പ്രദേശങ്ങളിലും ശക്തമായ തൊഴില്‍ പരിശോധന സംഘടിപ്പിക്കുമെന്ന് അല്‍ ഗാമിദി അറിയിച്ചു. കാമ്പയിന്റെ തുടക്കം എന്ന നിലയില്‍ പ്രവിശ്യയിലെ വ്യവസായികളുമായി ചര്‍ച്ച നടത്തി. തങ്ങളുടെ കീഴിലുള്ളവരുടെ ഇക്കാമ അവര്‍ ചെയ്യുന്ന ജോലി എന്നിവ കൃത്യമാണ് എന്ന് വ്യവസായികള്‍ ഉറപ്പ് വരുത്തണം. പൊതുമാപ്പിന് ശേഷം മതിയായ രേഖകള്‍ ഇല്ലാതെ പിടിക്കപ്പെട്ടാല്‍ ക്രിമിനല്‍ കുറ്റം ചുമത്തുമെന്നും അല്‍ ഗാമിദി മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ രണ്ട് മാസങ്ങളില്‍ മൂന്ന് ലക്ഷത്തോളം അനധികൃത താമസക്കാര്‍ പൊതു മാപ്പിന് അപേക്ഷിച്ചിട്ടുണ്ട്. ഇതില്‍ 49,000 പേര്‍ രാജ്യം വിട്ടു. ഏത് ജോലിയാണോ ചെയ്യുന്നത് അതെ ജോലി ഇക്കാമയില്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്നും സ്ഥാപനങ്ങള്‍ ഉറപ്പ് വരുത്തണം. നിലവിലെ പ്രത്യേക പരിശോധനയില്‍ പോലീസ്, അര്‍ദ്ധ സേന വിഭാഗം, ട്രാഫിക് പോലീസ്, തൊഴില്‍ വകുപ്പ്, വാണിജ്യ മന്ത്രാലയം എന്നിവ പങ്കടുക്കും. റമളാന്‍ മാസത്തിന് ശേഷം ഒരു അനധികൃത തൊഴിലാളികളും ഉണ്ടാവില്ല എന്ന് ഉറപ്പ് വരുത്തേണ്ടത് സുരക്ഷാ ഏജന്‍സികളുടെ ഉത്തരവാദിത്തമായിരിക്കും എന്ന് അല്‍ ഗാമിദി സൂചിപ്പിച്ചു. രാജ്യത്തെ എല്ലാ നാടുകടത്തല്‍ കേന്ദ്രങ്ങളിലും കൂടുതല്‍ ഉദ്യോഗസ്ഥരെ നീയിഗിച്ചിട്ടുണ്ട്. ബാക്കിയുള്ള അനധികൃത താമസക്കാര്‍ കൂടുതല്‍ ഇളവിന് കാത് നില്‍ക്കാതെ ഉടന്‍ തന്നെ രാജ്യം വിടണമെന്നും അദ്ദേഹം പറഞ്ഞു. അനധികൃതമായി ഇത്തരക്കാര്‍ക് താമസ സൗകര്യം ഒരുക്കുന്നവരും നിയമ നടപടികള്‍ക് വിധേയമാവും. ഇത്തരക്കാരെ ജോലിക് നിര്‍ത്തുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്ന് അല്‍ ഗാമിദി പറഞ്ഞു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News