വിഷുദിനത്തില്‍ വിഭവസമൃദ്ധമായ സദ്യയൊരുക്കി ഖത്തറിലെ മലബാര്‍ അടുക്കള ടീം

Update: 2018-04-23 00:48 GMT
വിഷുദിനത്തില്‍ വിഭവസമൃദ്ധമായ സദ്യയൊരുക്കി ഖത്തറിലെ മലബാര്‍ അടുക്കള ടീം

വിഷുദിനത്തില്‍ വിഭവസമൃദ്ധമായ സദ്യയൊരുക്കി ഖത്തറിലെ മലബാര്‍ അടുക്കള ടീം വാര്‍ഷിക സംഗമം സംഘടിപ്പിച്ചു.

വിഷുദിനത്തില്‍ വിഭവസമൃദ്ധമായ സദ്യയൊരുക്കി ഖത്തറിലെ മലബാര്‍ അടുക്കള ടീം വാര്‍ഷിക സംഗമം സംഘടിപ്പിച്ചു. നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് നടത്തിയ പരിപാടിയില്‍ അംഗങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പും ഒരുക്കിയിരുന്നു. ദോഹ സി റിംഗ് റോഡിലെ നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍ ഓഡിറ്റോറിയത്തിലാണ് ഖത്തറിലെ മലബാര്‍ അടുക്കള ടീം.

വാര്‍ഷിക ഒത്തുചേരല്‍ സംഘടിപ്പിച്ചത്. ചടങ്ങിൽ ഡോ. റസീൻ അബ്ദുറസാഖ് ദന്ത സംരക്ഷണത്തെ കുറിച്ചുള്ള പഠന ക്ലാസെടുത്തു . സദസ്സിന്റെ സംശയങ്ങള്‍ക്ക് അദ്ധേഹം മറുപടി നല്‍കി.

Advertising
Advertising

Full View

പരിപാടിയുടെ ഭാഗമായി മലബാർ അടുക്കളയുടെ അംഗങ്ങൾക്കായി പ്രത്യേക മെഡിക്കൽ ചെക്കപ്പും ഒരുക്കിയിരുന്നു .വിഷുദിനത്തിലെ സംഗമത്തില്‍ , ഗ്രൂപ്പംഗങ്ങള്‍ പ്രത്യേകമായി തയ്യാറാക്കിയ 24 കൂട്ടം വിഭവങ്ങൾ അടങ്ങിയ വിഷു സദ്യയാണൊരുക്കിയത്. ഖത്തറിലെ വിവിധ മേഖലയിൽ നിന്നായി മുന്നൂറ്റമ്പതോളം അംഗങ്ങൾ സംഗമത്തിൽ പങ്കെടുത്തു. ഖത്തർ അഡ്മിന്മാരായ ഷഹാന ഇല്യാസ് ആധ്യക്ഷത വഹിച്ച പരിപാടി യൂനുസ് പാലക്കുനി ഉത്ഘാടനം ചെയ്തു. ഖത്തർ കോർഡിനേറ്റര്മാരായ നേഷാ റിയാസ്, സുമയ്യ തസീൻ നസീഹ മജീദ് എന്നിവരും സംസാരിച്ചു.

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News