പരിശോധനയില്ലാതെ കണ്ടെയ്നറുകള്‍ പുറത്തേക്ക് കടത്തിയ സംഭവത്തില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി

Update: 2018-04-23 13:50 GMT
Editor : Jaisy
പരിശോധനയില്ലാതെ കണ്ടെയ്നറുകള്‍ പുറത്തേക്ക് കടത്തിയ സംഭവത്തില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി

അന്തിമ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സമർപ്പിക്കുമെന്ന് പാർലമെന്ററി സമിതി അംഗം വലീദ് തബ്തബാഇ എം പി വാർത്താക്കുറിപ്പിൽ അറിയിച്ചു

Full View

കുവൈത്തിലെ ശുവൈഖ് തുറമുഖത്തുനിന്ന് പരിശോധന കൂടാതെ കണ്ടെയ്നറുകൾ പുറത്തേക്ക് കടത്തിയ സംഭവത്തിൽ പാർലമെന്റ് സമിതി തെളിവെടുപ്പ് പൂർത്തിയാക്കി . അന്തിമ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സമർപ്പിക്കുമെന്ന് പാർലമെന്ററി സമിതി അംഗം വലീദ് തബ്തബാഇ എം പി വാർത്താക്കുറിപ്പിൽ അറിയിച്ചു.

തബ്തബാഇ ഉൾപ്പെടെ അഞ്ച് എം.പിമാരടങ്ങുന്ന പാർലമെന്ററി സമിതിയെയാണ് കണ്ടൈയ്നർ കാണാതായ സംഭവത്തിൽ തെളിവെടുപ്പ് നടത്തുന്നതിനായി നിയോഗിച്ചത് . ഇതുവരെ നടത്തിയ തെളിവെടുപ്പുകളുടെ അടിസ്ഥാനത്തിൽ സംഭവത്തിലെ യഥാർഥ്യ ഉത്തരവാദി ആരെന്ന കാര്യത്തിൽ കൃത്യമായ നിഗമനത്തിലെത്താൻ സമിതിക്കു കഴിഞ്ഞിട്ടില്ല . കസ്റ്റംസ്​ വിഭാഗം മാത്രമാണ് ഉത്തരവാദിയെന്ന് സമിതിയിലെ ചില അംഗങ്ങൾ അഭിപ്രായപ്പെട്ടപ്പോൾ ഒന്നിലേറെ വകുപ്പുകൾക്ക് ഉത്തരവാദിത്തമുണ്ടെന്നാണ് മറ്റു ചിലരുടെ അഭിപ്രായം . കഴിഞ്ഞ ക്രിസ്മസ്​-പുതുവത്സരാഘോഷങ്ങൾക്ക് തൊട്ട് മുമ്പാണ് ശുവൈഖ് തുറമുഖത്തുനിന്ന് 14 കണ്ടെയ്നറുകൾ കസ്റ്റംസ്​ നടപടികൾ പൂർത്തിയാക്കാതെ പുറത്തേക്ക് കടത്തിയത്. തുറമുഖ ജീവനക്കാരിൽ ചിലർ സാമൂഹിക മാധ്യമങ്ങളിൽ പരസ്യപ്പെടുത്തിയതോടെയാണ്​ സംഭവം വിവാദമായത്​. തുടർന്ന് കസ്റ്റംസ് മേധാവിയെ ജോലിയിൽ നിന്ന് മാറ്റുകയും ആഭ്യന്തരമന്ത്രാലയത്തിന്റെ അന്വേഷണത്തിന് പുറമെ പാർലമെന്റ് തലത്തിലും അന്വേഷണത്തിന് സമിതിയെ ചുമതലപ്പെടുത്തുകയുമായിരുന്നു . പൊലീസ് അന്വേഷണത്തിൽ കളിക്കോപ്പുകളും മദ്യവുമടങ്ങിയ രണ്ട് കണ്ടെയ്നറുകൾ കണ്ടെത്തിയിരുന്നു . ഈ സംഭവത്തിൽ രണ്ട് മലയാളികളുൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു .

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News