ബഹ്റൈൻ ദേശീയദിനാഘോഷം കേരളീയ സമാജം കൂറ്റൻ പോർട്രെയ്റ്റുകളൊരുക്കി

Update: 2018-04-30 03:34 GMT
ബഹ്റൈൻ ദേശീയദിനാഘോഷം കേരളീയ സമാജം കൂറ്റൻ പോർട്രെയ്റ്റുകളൊരുക്കി

ബഹ് റൈൻ ദേശീയദിനാചരണത്തിന്റെ ഭാഗമായി ബഹ് റൈൻ കേരളീയ സമാജം വിപുലമായ ആഘോഷ പരിപാടികളാണൊരുക്കിയത്

ബഹ് റൈൻ ദേശീയദിനാചരണത്തിന്റെ ഭാഗമായി ബഹ് റൈൻ കേരളീയ സമാജം വിപുലമായ ആഘോഷ പരിപാടികളാണൊരുക്കിയത്. സമാജം അങ്കണത്തിലൊരുക്കിയ കൂറ്റൻ പോർട്രെയ്റ്റുകളും കലാപരിപാടികളും ശ്രദ്ധേയമായി. നാല്പത്തി ആറാം ദേശീയ ദിനത്തെ അടയാളപ്പെടുത്തുന്ന രീതിയിൽ നാല്പത്തി ആറ് കലാകാരന്മാർ ചേർന്നാണ് ഭരണാധികാരികളുടെ കൂറ്റൻ പ്രോർട്രെയ്റ്റുകൾ സമാജം അങ്കണത്തിൽ നിർമിച്ചത്.

Full View

രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫ, പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് ​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ എന്നിവരുടെ 40 അടി നീളവും 24 അടി വീതിയുമുള്ള ഛായാചിത്രങ്ങളാണൊരുക്കിയത്. വൈകീട്ട് നടന്ന ആഘോഷ പരിപാടികളിൽ ഗവർണറെ പ്രതിനിധീകരിച്ച് പബ്ളിക് റിലേഷൻസ് പ്രോട്ടോകോൾ ഡയരക്ടർ സലാഹ് ബു സൈദ് ദോസരി മുഖ്യാതിഥിയായി പങ്കെടുത്തു.

ബഹ് റൈനും പ്രവാസി മലയാളികളും തമ്മിലുള്ള ആത്മബന്ധത്തെ വിവിധ കലാവിഷ്കാരങ്ങളിലൂടെ അവതരിപ്പിച്ച പരിപാടി ശ്രദ്ധ നേടി. ഗിന്നസ് വേൾഡ് റെക്കോഡ് ജേതാവായ കോഡെസ്വാരി കണ്ണൻ അവതരിപ്പിച്ച ഹുല ഹൂപ്, ലെഡ്, ഫയർ നൃത്തങ്ങൾ അരങ്ങേറി. സമാജം അംഗങ്ങളും കുട്ടികളും അണിയിച്ചൊരുക്കിയ നൃത്ത പരിപാടികളും ഹാസ്യ പരിപാടികളും ആഘോഷച്ചടങ്ങിന് കൊഴുപ്പേകി. പ്രസിഡണ്ട് പി.വി രാധാക്യഷ്ണപിള്ള ജനറൽ സെക്രട്ടറി എൻ.കെ. വീരമണി എന്നിവർ പരിപാടികൾക്ക് നേത്യത്വം നൽകി.

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News