ഖത്തറില്‍ ഇന്ത്യന്‍ എംബസി യോഗാ സദസ്സ് സംഘടിപ്പിച്ചു

Update: 2018-04-30 13:40 GMT
Editor : admin
ഖത്തറില്‍ ഇന്ത്യന്‍ എംബസി യോഗാ സദസ്സ് സംഘടിപ്പിച്ചു
Advertising

രണ്ടാമത് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്കായി യോഗാ സദസ്സ് സംഘടിപ്പിച്ചു.

Full View

രണ്ടാമത് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്കായി യോഗാ സദസ്സ് സംഘടിപ്പിച്ചു. ഗറാഫ് സ്‌പോര്‍ട്‌സ് ക്ലബ് ഇന്റോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ സജ്ഞീവ് അറോറയും മറ്റു പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു.

കഴിഞ്ഞ വര്‍ഷം തുടങ്ങിവെച്ച അന്താരാഷ്ട്ര യോഗ ദിനാചരണം ഖത്തറിലെ വിവിധ ഇന്ത്യന്‍ പ്രവാസി ഫോറങ്ങളുടെയും ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെയും സഹകരണത്തോടെയാണ് ഇന്ത്യന്‍ എംബസി ആചരിച്ചത്. ഖത്തര്‍ ഗവണ്‍മെന്റിന്റെ സഹകരണത്തോടെ അല്‍ ഗറാഫ സ്പോര്‍ട്സ് ക്ളബ് ഇന്‍ഡോര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറയും ഖത്തര്‍ ഗവണ്‍മെന്‍റ് പ്രതിനിധികളും നിരവധി യോഗ പ്രേമികളും പങ്കെടുത്തു. ഇതിനു മുന്നോടിയായി മൂന്ന് ദിവസത്തെ യോഗാ പരിശീലന പരിപാടിയും ഒരുക്കിയിരുന്നു. യോഗയെക്കുറിച്ചുള്ള ഹ്രസ്വചിത്രവും പ്രദര്‍ശിപ്പിച്ചു.

കഴിഞ്ഞ വര്‍ഷം മുതലാണ് ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ളി ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗദിനം ആചരിക്കാന്‍ തുടങ്ങിയത്. ഒന്നാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ വര്‍ഷം ക്യു പോസ്റ്റ് പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News