ഖത്തറില്‍ സൗജന്യ ട്രാന്‍സിറ്റ് വിസ പ്രാബല്യത്തില്‍

Update: 2018-05-01 14:20 GMT
ഖത്തറില്‍ സൗജന്യ ട്രാന്‍സിറ്റ് വിസ പ്രാബല്യത്തില്‍

അഞ്ചു മണിക്കൂറിലധികം ദോഹയില്‍ തങ്ങുന്നവര്‍ക്കാണ് സൗജന്യ വിസ അനുവദിക്കുന്നതെന്ന്‌ ഖത്തര്‍ എയര്‍വേയ്സും ഖത്തര്‍ ടൂറിസം അതോറിറ്റിയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു

ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് ഖത്തര്‍ സന്ദര്‍ശിക്കുന്നതിനുള്ള സൗജന്യ ട്രാന്‍സിറ്റ് വിസ സംവിധാനം പ്രാബല്യത്തില്‍ വന്നു. അഞ്ചു മണിക്കൂറിലധികം ദോഹയില്‍ തങ്ങുന്നവര്‍ക്കാണ് സൗജന്യ വിസ അനുവദിക്കുന്നതെന്ന്‌ ഖത്തര്‍ എയര്‍വേയ്സും ഖത്തര്‍ ടൂറിസം അതോറിറ്റിയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. രാജ്യത്ത് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ട്രാന്‍സിറ്റ് വിസ അനുവദിക്കുമെന്ന് നേരത്തേ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു.

Full View
Tags:    

Similar News