ഖത്തറില്‍ പഴയ വാഹനങ്ങളുടെ സാങ്കേതിക പരിശോധന താത്കാലികമായി നിര്‍ത്തിവെച്ചു

Update: 2018-05-03 17:35 GMT
ഖത്തറില്‍ പഴയ വാഹനങ്ങളുടെ സാങ്കേതിക പരിശോധന താത്കാലികമായി നിര്‍ത്തിവെച്ചു

15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ ആറുമാസത്തിലൊരിക്കലും 25 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ മൂന്ന് മാസത്തിലൊരിക്കലും സാങ്കേതിക പരിശോധനക്ക് വിധേയമാക്കണമെന്ന ഉത്തരവാണ് ഇപ്പോള്‍ താത്കാലികമായി പിന്‍വലിച്ചത്.

ഖത്തറില്‍ പഴയ വാഹനങ്ങളുടെ സാങ്കേതിക പരിശോധന താത്കാലികമായി നിര്‍ത്തിവെച്ചു. 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ ആറുമാസത്തിലൊരുക്കില്‍ പരിശോധനക്ക് വിധേയമാക്കണമെന്ന ഉത്തരവാണ് ഇപ്പോള്‍ മരവിച്ചത്. പഴയ വാഹനങ്ങളുടെ പരിശോധന ഫീസ് കുറച്ചേക്കുമെന്ന് സൂചന.

Full View

ഖത്തറിലെ നിരത്തുകളില്‍ ഓടുന്ന വാഹനങ്ങളില്‍ നിന്ന് 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ ആറുമാസത്തിലൊരിക്കലും 25 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ മൂന്ന് മാസത്തിലൊരിക്കലും സാങ്കേതിക പരിശോധനക്ക് വിധേയമാക്കണമെന്ന ഉത്തരവാണ് ഇപ്പോള്‍ താത്കാലികമായി പിന്‍വലിച്ചത്. പരിശോധനക്കായി ഈടാക്കിയിരുന്ന ഉയര്‍ന്ന ഫീസ് പുനപരിശോധിക്കാനാണ് ഞായറാഴ്ച വരെ ഉത്തരവ് റദ്ദാക്കിയതെന്നാണ് അറിയുന്നത്. 500 റിയാലാണിപ്പോള്‍ പരിശോധനക്കായി ഈടാക്കി വന്നിരുന്നത്. ഇതനുസരിച്ച് പഴയ വാഹനങ്ങളുടെ ഉടമകള്‍ വര്‍ഷത്തില്‍ 1000 മുതല്‍ 2000 റിയാല്‍ വരെ പരിശോധനാ ഫീസ് നല്‍കേണ്ടി വന്നിരുന്നു. ഈ തീരുമാനം പുനപരിശോധിക്കുമ്പോള്‍ വര്‍ഷത്തിലൊരിക്കല്‍ നിശ്ചിത ഫീസടച്ച് സാങ്കേതിക പരിശോധ ഉറപ്പുവരുത്താനാകും. ഇന്‍ഷൂറന്‍സ് സംബന്ധിച്ച ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയ സര്‍ക്കുലറിലാണ് പുതിയ നിര്‍ദേശങ്ങളുള്ളത്.

Similar News