ഖത്തറിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരം

Update: 2018-05-06 00:35 GMT
Editor : Jaisy
ഖത്തറിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരം

ഏപ്രില്‍ 28 ന് വെള്ളിയാഴ്ച എം ഇ എസ് ഇന്ത്യന്‍ സ്‌കൂളിലാണ് മത്സരം

Full View

ഖത്തറിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഫ്രണ്ട്സ് ഓഫ് തൃശൂര്‍ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ഏപ്രില്‍ 28 ന് വെള്ളിയാഴ്ച എം ഇ എസ് ഇന്ത്യന്‍ സ്‌കൂളില്‍ നടക്കുന്ന മത്സരത്തില്‍ 15 സ്‌കൂളുകളില്‍ നിന്നായി അയ്യായിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുമെന്ന് സംഘടകര്‍ അറിയിച്ചു

ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് ഫ്രണ്ട്സ് ഓഫ് തൃശൂര്‍ ഖത്തറില്‍ വിപുലമായ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നത് . ഏപ്രില്‍ 28 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്‍ പരിപാടി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ ദോഹയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിക്കും . ഖത്തറിലെ 15 ഇന്ത്യന്‍ സകൂളുകളില്‍ നിന്നായി അയ്യായിരത്തോളം കുട്ടികള്‍ മാറ്റുരക്കുന്ന മത്സരത്തിന്റെ മുഖ്യ പ്രായോജകര്‍ ഉരീദുവാണ്. മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന സ്‌കൂളിന് എം എഫ് ഹുസൈന്‍ മെമ്മോറിയല്‍ ട്രോഫിയും .കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്‌കൂളിന് രാജാ രവിവര്‍മ്മ മെമ്മോറിയല്‍ ട്രോഫിയും സമ്മാനിക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ ബോധവത്കരണ പരിപാടികളും പൊലീസ് നായകളുടെ അഭ്യാസ പ്രകടനങ്ങളും നടക്കുമെന്ന് മന്ത്രാലയം പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ലഫ്റ്റ്‌നന്റ് മുഹമ്മദലി അല്‍ മുറൈസിക് അറിയിച്ചു. മന്ത്രാലയത്തിന് കീഴിലെ വിവിധ വിഭഗങ്ങള്‍ ബോധവത്കരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും . ഫ്രന്‍സ് ഓഫ് തൃശൂര്‍ പ്രസിഡന്റ് പി നാസറുദ്ധീന്‍ , ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് അഗസ്റ്റിന്‍ , അപെക്‌സ് ബോഡി ചെയര്‍മാന്‍ വി എച്ച് ഹനീഫ് , ഫൈസല്‍ ഹുദവി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Writer - Jaisy

contributor

Editor - Jaisy

contributor

Similar News