മൂന്നു മാസം പിന്നിട്ടിട്ടും മാറ്റമില്ലാതെ ഗൾഫ്​ പ്രതിസന്​ധി

Update: 2018-05-06 01:10 GMT
Editor : Muhsina
മൂന്നു മാസം പിന്നിട്ടിട്ടും മാറ്റമില്ലാതെ ഗൾഫ്​ പ്രതിസന്​ധി

മൂന്നു മാസം പിന്നിട്ട ഗൾഫ്​ പ്രതിസന്​ധിക്ക്​ അടുത്തൊന്നും പരിഹാരം ഉണ്ടാകില്ലെന്നുറപ്പാക്കി ഇരുപക്ഷവും നിലപാട്​ കടുപ്പിക്കുന്നു. കുവൈത്ത്​ അമീറി​ന്റ മധ്യസ്​ഥ നീക്കങ്ങളെ പിന്തുണക്കുമ്പോൾ തന്നെ ഉപാധികളിൽ വിട്ടുവീഴ്​ചയില്ലെന്ന്​ സൗദി അനുകൂല രാജ്യങ്ങൾ വ്യക്​തമാക്കി. ഖത്തറിനെതിരായ സൈനിക..

മൂന്നു മാസം പിന്നിട്ട ഗൾഫ്​ പ്രതിസന്​ധിക്ക്​ അടുത്തൊന്നും പരിഹാരം ഉണ്ടാകില്ലെന്നുറപ്പാക്കി ഇരുപക്ഷവും നിലപാട്​ കടുപ്പിക്കുന്നു. കുവൈത്ത്​ അമീറി​ന്റ മധ്യസ്​ഥ നീക്കങ്ങളെ പിന്തുണക്കുമ്പോൾ തന്നെ ഉപാധികളിൽ വിട്ടുവീഴ്​ചയില്ലെന്ന്​ സൗദി അനുകൂല രാജ്യങ്ങൾ വ്യക്​തമാക്കി. ഖത്തറിനെതിരായ സൈനിക നടപടിയും സൗദി പക്ഷം തള്ളി.

Advertising
Advertising

പ്രതിസന്​ധിയുടെ തുടക്കത്തിൽ സൗദി അനുകൂല രാജ്യങ്ങൾ കടുത്ത സമീപനം സ്വീകരിച്ചപ്പോൾ ചർച്ചയിലൂടെ പ്രശ്​നപരിഹാരം എന്നതായിരുന്നു ഖത്തറി​െൻറ നിലപാട്​. ഉപരോധത്തെ തുല്യനാണയത്തിൽ നേരിടാനും ഖത്തർ തയാറായില്ല. തങ്ങളുടെ പരമാവധികാരം ചോദ്യം ചെയ്യാത്ത ഉപാധികളിൽ ചർച്ചയാകാമെന്നു കൂടി ഖത്തർ അറിയിച്ചിരുന്നു. എന്നാൽ പിന്നീട്​ ഖത്തറും നിലപാട്​ കടുപ്പിച്ചു. ഉപരോധ സമാനമായ സാഹചര്യം മറികടക്കാൻ തങ്ങൾക്ക്​ സാധിക്കുമെന്ന വിലയിരുത്തലി​െൻറ അടിസ്​ഥാനത്തിൽ ഉപാധികളുടെ പുറത്തുള്ള ചർച്ചയോട്​ തന്നെ എതിർപ്പ്​ പ്രകടിപ്പിക്കുകയാണിപ്പോൾ​ ഖത്തർ. ഗൾഫ്​ ഐക്യബോധത്തിനു പകരം അതാത്​ ദേശീയതകളോടുള്ള ആഭിമുഖ്യം വർധിച്ചതും​ പ്രതിസന്​ധി പരിഹാര ചർച്ചകൾക്ക്​ തിരിച്ചടിയായി.

കുവൈത്ത്​ അമീറിന്റെ നേതൃത്വത്തിൽ മധ്യസ്​ഥ ചർച്ചകൾ പൂർണമായി അവസാനിച്ചിട്ടില്ലെങ്കിൽ തന്നെയും ആ നിലക്കുള്ള പ്രതീക്ഷകൾ തീർത്തും ദുർബലമാണ്​. ഉപരോധം പിൻവലിക്കാതെ ചർച്ചകളിൽ കാര്യമില്ലെന്ന സൂചനയാണ്​ ഖത്തർ വിദേശകാര്യ മന്ത്രി നൽകുന്നത്​. അതേ സമയം ഉപാധികൾ അംഗീകരിക്കാതെ പ്രശ്​നപരിഹാരം ഇല്ലെന്ന്​ സൗദി അനുകൂല രാജ്യങ്ങൾ ആവർത്തിച്ചു വ്യക്​തമാക്കി. എന്നാൽ ഖത്തറിനെതിരായ സൈനിക നടപടി പരിഗണനയിൽ പോല​ുമില്ലെന്നും സൗദി, യു.എ.ഇ, ബഹ്​റൈൻ, ഇൗജിപ്​ത്​ എന്നീ രാജ്യങ്ങൾ സംയുക്​ത പ്രസ്​താവനയിൽ വ്യക്​തമാക്കി.

തീവ്രവാദ ഘടകങ്ങൾക്ക്​ ഫണ്ട്​ നൽകുന്നത്​ നിർത്താതെ പ്രശ്​നപരിഹാരം സാധ്യമല്ലെന്ന യു.എസ്​ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപിന്റെ നിലപാടിനെ തങ്ങൾ പിന്തുണക്കു​ന്നതായും ഇൗ രാജ്യങ്ങൾ പറയുന്നു.

Writer - Muhsina

contributor

Editor - Muhsina

contributor

Similar News