ഇന്ത്യ ഡീപ്പ് സ്റ്റേറ്റ് സംവിധാനത്തിലേക്ക് മാറുന്നു: ഹമീദ് വാണിയമ്പലം

Update: 2018-05-07 11:28 GMT
Editor : Trainee
ഇന്ത്യ ഡീപ്പ് സ്റ്റേറ്റ് സംവിധാനത്തിലേക്ക് മാറുന്നു: ഹമീദ് വാണിയമ്പലം

നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഈ ഏകാധിപത്യ പ്രവണത വ്യക്തമാവുന്നുണ്ടെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

Full View

ജനാധിപത്യത്തേയും ഭരണസംവിധാനങ്ങളെയും അപ്രസക്തമാക്കി ഇന്ത്യ ഒരു ഡീപ്പ് സ്റ്റേറ്റ് സംവിധാനത്തിലേക്ക് മാറുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കേരള സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ദോഹയില്‍ പറഞ്ഞു. കള്‍ച്ചറല്‍ ഫോറം ഖത്തര്‍ സംഘടിപ്പിക്കുന്ന ‘സഫലമാകണം ഈ പ്രവാസം’ എന്ന ബഹുജന കാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

കൂടിയാലോചനകള്‍ക്കോ ഭരണസംവിധാനങ്ങള്‍ക്കോ ഇടം നല്‍കാതെ ജനാധിപത്യ രാജ്യത്ത് ഏകാധിപത്യ രീതിയില്‍ ഭരണം നടത്തുന്ന നരേന്ദ്ര മോദിയുടെ വാഴ്ച ഡീപ്‌സ്റ്റേറ്റ് സംവിധാനത്തിലേക്ക് ഇന്ത്യയെ മാറ്റുകയാണെന്ന് ഹമീദ് വാണിയമ്പലം പറഞ്ഞു. നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഈ ഏകാധിപത്യ പ്രവണത വ്യക്തമാവുന്നുണ്ടെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

Advertising
Advertising

വെല്‍ഫെയര്‍ പാര്‍ട്ടി ആരംഭിച്ച ഭൂസമരത്തിലൂടെ സംസ്ഥാനത്ത് നൂറ് കണക്കിന് ഭൂരഹിതര്‍ക്ക് ഭൂമിലഭിച്ചതായി അവകാശപ്പെട്ട അദ്ധേഹം പ്രവാസി പ്രശ്‌നങ്ങളോട് പുറം തിരിഞ്ഞു നില്‍ക്കുന്ന സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും പറഞ്ഞു. പാര്‍ട്ടിയുടെ കീഴില്‍ രണ്ട് മാസത്തിനകം പുതിയ വിദ്യാര്‍ത്ഥി യുവജന സംഘടന പിറക്കുമെന്നും അദ്ധേഹം ദോഹയില്‍ പ്രഖ്യാപിച്ചു.

സാമ്പത്തികാസൂത്രണവും പ്രവാസികളും എന്ന വിഷയത്തില്‍ ഗള്‍ഫ് മേഖലയിലെ സാമ്പത്തിക വിദഗ്ധനായ അഡ്വക്കറ്റ് കെ വി ശംസുദ്ധീന്‍ സംസാരിച്ചു. കള്‍ച്ചറല്‍ ഫോറം ആക്ടിംഗ് പ്രസിഡന്റ് സുഹൈല്‍ ശാന്തപുരം അധ്യക്ഷത വഹിച്ച പരിപാടിയില്‍ സെക്രട്ടറി സി സാദിഖലി വിഷയം അവതരിപ്പിച്ചു. കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച ചെസ് മത്സരത്തിലെ വിജയികള്‍ക്കുള്ള ട്രോഫികള്‍ ചടങ്ങില്‍ വിതരണം ചെയ്തു. പ്രവീണ്‍ ചാലക്കുടി നയിച്ച നാടന്‍ പാട്ടും മറ്റു കലാ പ്രകടനങ്ങളും പരിപാടിയുടെ ഭാഗമായി നടന്നു .

Writer - Trainee

contributor

Editor - Trainee

contributor

Similar News