വൈജ്ഞാനിക മേഖലയില്‍ മികവ് നേടണമെന്ന് ജമാഅത്തെ ഇസ്ലാമി വിദ്യാഭ്യാസ വിഭാഗം അധ്യക്ഷന്‍
രണ്ടായിരത്തി എഴുന്നൂറോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഖത്തറിലെ അല്‍ മദ്രസ അല്‍ ഇസ്ലാമിയ സ്ഥാപനങ്ങളില്‍ നിന്ന് സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ബിരുദ ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
ഭാഷയില്‍ നിപുണരായി വൈജ്ഞാനിക മേഖലയില്‍ മികവ് നേടണമെന്ന് ജമാഅത്തെ ഇസ്ലാമി വിദ്യാഭ്യാസ വിഭാഗം അധ്യക്ഷന്‍ ഡോക്ടര്‍ കൂട്ടില്‍ മുഹമ്മദലി. രണ്ടായിരത്തി എഴുന്നൂറോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഖത്തറിലെ അല്‍ മദ്രസ അല്‍ ഇസ്ലാമിയ സ്ഥാപനങ്ങളില്‍ നിന്ന് സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ബിരുദ ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഖത്തറിന്റെ വിവിധ ഭാഗങ്ങളിലുള്ള അല്‍ മദ്രസ അല്‍്ര ഇസ്ലാമിയ സ്ഥാപനങ്ങളില്‍ 2700 ഓളം വിദ്യാര്‍ത്ഥികളാണ് മതപഠനം തുടരുന്നത് .ഈ വര്‍ഷം സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കിയ 50 വിദ്യാര്‍ത്ഥികള്‍ക്കുള്ള ബിരുദ ദാന ചടങ്ങാണ് ഖത്തര്‍ ചാരിറ്റി ഹാളില്‍ നടന്നത്. ഉന്നത പഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ അറബിക് ഇംഗ്ലീഷ് ഭാഷകളില്‍ പ്രാവീണ്യം നേടി ,ഖത്തറില്‍ തന്നെയുള്ള വിദേശ യൂണിവേഴ്‌സിറ്റികളില്‍ നിന്നോ യൂറോപ്പില്‍ നിന്നോ വൈജ്ഞാനിക മേഖലയില്‍ മികവ് നേടണമെന്ന് അദ്ദേഹം ഉണര്‍ത്തി.
മജ്‌ലിസ് എഡ്യുകേഷന്‍ ബോര്‍ഡ് ഡയറക്ടര്‍ സുഷീര്‍ ഹസന്‍ ,ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം ഇന്‍സ്ട്രക്ടര്‍ ഡോക്ടര്‍ ഹാനി സ്വലാഹ് മുഹമ്മദ് അബൂ ജല്‍ബാന്‍ , അഹ്മദ് ബിന്‍ മുഹമ്മദ് സൈനിക കോളേജ് പ്രഫസര്‍ ഡോക്ടര്‍ അഹ്മദ് യഹ്യാ അലി, മൂസക്കുട്ടി ഒളകര , ഇ പി അബ്ദുറഹ്മാന്‍ എന്നിവര്‍ റാങ്ക് ജേതാക്കള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി , ശാന്തി നികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രസിഡന്റ് കെ സി അബ്ദുലത്വീഫ് അദ്യക്ഷത വഹിച്ചു. ഡോക്ടര്‍ എ എ ഹലീം, കെ അബ്ദുസ്സലാം , നജീബ് സി എച്ച് , ഹബീബുറഹ്മാന്‍ , നഫീസത്ത് ബീവി എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകല്‍ വിതരണം ചെയ്തു . പ്രധാനാധ്യാപകരായ എം എസ് എ റസാഖ് , എം ടി ആദം എന്നിവരും വിദ്യാര്‍്തഥി പ്രതിനിധികളായ അമീന്‍ സുധീര്‍, നൂറ മര്‍യം എന്നിവരും സംസാരിച്ചു.