കാലാവസ്ഥാ മാറ്റത്തിന്റെ സൂചനയായി അറേബ്യന്‍ ഉപദ്വീപില്‍ അഗസ്ത്യനെത്തുന്നു

Update: 2018-05-09 02:10 GMT
Editor : Jaisy
കാലാവസ്ഥാ മാറ്റത്തിന്റെ സൂചനയായി അറേബ്യന്‍ ഉപദ്വീപില്‍ അഗസ്ത്യനെത്തുന്നു
Advertising

അറബികൾ സുഹൈൽ എന്ന് വിളിക്കുന്ന അഗസ്ത്യ നക്ഷത്രം ബുധനാഴ്ച മുതൽ മേഖലയിൽ ദൃശ്യമാകുമെന്നു പ്രമുഖ ഗോള നിരീക്ഷകനും സിവില്‍ എവിയേഷന്‍ വകുപ്പിലെ കാലാവസ്ഥ വിഭാഗം ഉപദേഷ്ടാവുമായ ഈസ അല്‍ റമദാൻ പറഞ്ഞു

Full View

അറേബ്യന്‍ ഉപദ്വീപിലെ കാലാവസ്ഥാ മാറ്റത്തിന്റെ സൂചനയായി ഇന്ന് അഗസ്ത്യനെത്തുന്നു . അറബികൾ സുഹൈൽ എന്ന് വിളിക്കുന്ന അഗസ്ത്യ നക്ഷത്രം ബുധനാഴ്ച മുതൽ മേഖലയിൽ ദൃശ്യമാകുമെന്നു പ്രമുഖ ഗോള നിരീക്ഷകനും സിവില്‍ എവിയേഷന്‍ വകുപ്പിലെ കാലാവസ്ഥ വിഭാഗം ഉപദേഷ്ടാവുമായ ഈസ അല്‍ റമദാൻ പറഞ്ഞു. കുവൈത്ത് ഉൾപ്പെടെ മേഖലയിൽ കഠിനമായി തുടരുന്ന വേനൽ പൗരാണിക കാലം മുതല്‍ ചന്ദ്രനെയും നക്ഷത്രങ്ങളെയും അവലംബിച്ചു. കാലഗണന അറബികൾക്ക് സുഹൈൽ വെറുമൊരു നക്ഷത്രമല്ല .വിണ്ടുകീറിയ മരുഭൂമിയെ തണുപ്പിക്കാന്‍ വരുന്ന പ്രതീക്ഷയുടെ കിരണമായാണ് അവര്‍ ഈ താരകത്തെ കണ്ടുവരുന്നത്. ഇംഗ്ളീഷില്‍ കനോപസ് എന്നും അല്‍ഫ കറീന എന്നും അറിയപ്പെടുന്ന സുഹൈല്‍ നക്ഷത്രം അറേബ്യൻ ഉപദ്വീപിന്റെ പല ഭാഗങ്ങളിലും ബുധനാഴ്ച മുതൽ ദൃശ്യമാകുമെങ്കിലും കുവൈത്തില്‍ നിന്ന് സെപ്റ്റംബര്‍ വാരം മുതലാണ് സുഹൈല്‍ നക്ഷത്രത്തെ ദര്‍ശിക്കാനാവുക .

സുഹൈലിന്റെ ഉദയത്തോടെ ഇപ്പോള്‍ അനുഭവപ്പെടുന്ന ചൂടിന്റെ കാഠിന്യം കുറയുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ അഭിപ്രായം . അടുത്ത രണ്ടു മാസത്തെ സമശീതോഷ്ണമായ കാലാവസ്ഥക്കു ശേഷം നവംബറോടെ രാജ്യത്തു തണുപ്പനുഭവപ്പെട്ടു തുടങ്ങുമെന്നു ഗോള ശാസ്ത്രജ്ഞനായ ഈസാ റമദാൻ പറഞ്ഞു അതിനിടെ ചൊവ്വാഴ്ചയും കുവൈത്തില്‍ സാമാന്യം ശക്തമായ ചൂടനുഭവപ്പെട്ടു തിങ്കളാഴ്ച സുലൈബിയയിൽ രേഖപ്പെടുത്തിയ 49.9 ഡിഗ്രി സെൽഷ്യസ് ആഗോള തലത്തിൽ അന്ന് രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനിലയാണെന്നാണ് വേൾഡ് ടെമ്പറേച്ചർ ഇന്‍ഡക്സ് സൂചിപ്പിക്കുന്നത് .

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News