ദുബൈയില്‍ പരിസ്ഥിതി,സൗഹൃദ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കെട്ടിടങ്ങള്‍ക്ക് അനുമതിയില്ല

Update: 2018-05-09 07:45 GMT
Editor : admin
ദുബൈയില്‍ പരിസ്ഥിതി,സൗഹൃദ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കെട്ടിടങ്ങള്‍ക്ക് അനുമതിയില്ല

ഹരിത മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും കെട്ടിടങ്ങളെ വിലയിരുത്തുക

Full View

ദുബൈയില്‍ പരിസ്ഥിതി,സൗഹൃദ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കെട്ടിടങ്ങള്‍ക്ക് ഇനി അനുമതിയില്ല. ദുബൈയിലെ പുതിയ കെട്ടിടങ്ങളെ ഹരിത മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും വിലയിരുത്തുകയെന്നും ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചു.

ഹരിത മാനദണ്ഡങ്ങള്‍ അനുസരിച്ച് കെട്ടിടങ്ങളുടെ നിലവാരം പരിശോധിക്കുന്നതിന് അല്‍ സഫാത്ത് എന്ന പുതിയ സംവിധാനത്തിന് ദുബൈ മുനിസിപ്പാലിറ്റി തുടക്കം കുറിച്ചു. ഇതോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസല്‍ ലൂത്തയാണ് പുതിയ തീരുമാനം അറിയിച്ചത്. ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് എന്നിങ്ങനെയാണ് കെട്ടിടങ്ങളുടെ നിലവാരം നിര്‍ണയിക്കുക. ഇതില്‍ വെങ്കലത്തിന്റെ നിലവാരത്തിലേക്ക് എത്താന്‍ കഴിയാത്ത പുതിയ കെട്ടിടങ്ങള്‍ക്ക് അനുമതിയുണ്ടാവില്ല. 2021 ഓടെ ദുബൈയെ സുസ്ഥിര വികസന സ്മാര്‍ട്ട് സിറ്റിയാക്കാനുള്ള നടപടികളുടെ ഭാഗമാണിത്. രൂപകല്‍പന മുതല്‍ പരിസ്ഥിതിക്കും മനുഷ്യനും ഹാനികരമല്ലാത്ത കെട്ടിടങ്ങളായിരിക്കണം നഗരത്തിലുണ്ടാകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സഫാത്ത് എന്നാല്‍ ഈന്തപ്പനയോല എന്നാണ് അര്‍ഥം. പണ്ട് ഈന്തപ്പനയോലകൊണ്ട് നിര്‍മിച്ചിരുന്ന വീടുകള്‍ പരിസ്ഥിതി സൗഹൃദത്തിന് മാതൃകയായിരുന്നു എന്നത് കൊണ്ടാണ് സംവിധാനത്തിന് ഈ പേരിട്ടത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News