കുവൈത്തില്‍ ആംബുലൻസ് വിഭാഗത്തിൽ ചെയ്തിരുന്ന 32 ഇന്ത്യക്കാർക്ക് ജോലി നഷ്ടമായി

Update: 2018-05-11 20:33 GMT
Editor : Ubaid
കുവൈത്തില്‍ ആംബുലൻസ് വിഭാഗത്തിൽ ചെയ്തിരുന്ന 32 ഇന്ത്യക്കാർക്ക് ജോലി നഷ്ടമായി

ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുമായുള്ള കരാറിൽ ഒരു വർഷം മുൻപ് കുവൈത്തിലെത്തിയ നഴ്‌സുമാരാണ് അപ്രതീക്ഷിതമായി പിരിച്ചു വിടൽ നോടീസ് ലഭിച്ചതോടെ പ്രയാസത്തിലായത്.

Full View

കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലെ ആംബുലൻസ് വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന 32 ഇന്ത്യക്കാർക്ക് ജോലി നഷ്ടമായി. ഒരു വര്‍ഷം പൂർത്തിയായ നഴ്സുമാർക്കാണ് കരാർ കാലാവധി കഴിഞ്ഞതായി കാണിച്ചു സ്പോണ്‍സറിങ് കമ്പനി പിരിച്ചു വിടൽ നോടീസ് നൽകിയത്. ജോലി നഷ്ടമായവരിൽ 30 പേർ മലയാളികളും രണ്ടു തമിഴ്‌നാട് സ്വദേശികളുമാണ്.

ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുമായുള്ള കരാറിൽ ഒരു വർഷം മുൻപ് കുവൈത്തിലെത്തിയ നഴ്‌സുമാരാണ് അപ്രതീക്ഷിതമായി പിരിച്ചു വിടൽ നോടീസ് ലഭിച്ചതോടെ പ്രയാസത്തിലായത്. അഞ്ച് വര്‍ഷത്തേക്ക് നിയമനം നല്‍കുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് നാട്ടില്‍നിന്നുള്ള ഏജണ്ട് നഴ്സുമാരെ കുവൈത്തിലെത്തിച്ചത് . കരാര്‍ രേഖകളില്‍ ഒരു വർഷകാലാവധി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പുതുക്കുമെന്ന ഉറപ്പോടെ ഏഴ് ലക്ഷം രൂപവരെ ഏജൻസി തങ്ങളിൽ നിന്ന് ഈടാക്കിയതായി നഴ്‌സുമാർ പറഞ്ഞു. അധിക പേരും ബാങ്ക് വായ്പയെടുത്താണ് തുക നല്‍കിയത്. വായ്പാ കാലാവധി കഴിയുന്നതിന് മുമ്പ് തൊഴില്‍ നഷ്ടമായത് ഇവരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കമ്പനി കരാർ വ്യവസ്ഥ ലംഘിച്ചിട്ടില്ല എന്നതിനാൽ നിയമനടപടികൾക്കുള്ള സാധ്യത ഇല്ലാതായിരിക്കുകയാണ് . കുവൈത്തിലേക്കുള്ള നഴ്‌സിംഗ് നിയമനം സര്‍ക്കാര്‍ ഏജന്‍സി വഴി ആകിയിട്ടുണ്ടെങ്കിലും കരാര്‍ അടിസ്ഥാനത്തിലുള്ള റിക്രൂട്ട്മെന്‍റ് ഇപ്പോഴും തുടരുന്നതായാണ് പുതിയ സംഭവങ്ങളില്‍നിന്ന് വ്യക്തമാവുന്നത്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News