ഖത്തറില്‍‍ ശമ്പളം വൈകിപ്പിക്കുന്ന കമ്പനികളില്‍ നിന്ന് മാറാന്‍ തൊഴിലാളികള്‍ക്ക് അവകാശമുണ്ടെന്ന് തൊഴില്‍ മന്ത്രാലയം

Update: 2018-05-12 14:28 GMT
Editor : Trainee
ഖത്തറില്‍‍ ശമ്പളം വൈകിപ്പിക്കുന്ന കമ്പനികളില്‍ നിന്ന് മാറാന്‍ തൊഴിലാളികള്‍ക്ക് അവകാശമുണ്ടെന്ന് തൊഴില്‍ മന്ത്രാലയം

ഇതിനായി നിയമം ലംഘിച്ച കമ്പനിയുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.

ഖത്തറില്‍ ശമ്പളം വൈകിപ്പിക്കുന്ന കമ്പനികളില്‍ നിന്ന് തൊഴിലാളികള്‍ക്ക് മറ്റു കമ്പനികളിലേക്ക് മാറാന്‍ അവകാശമുണ്ടെന്ന് തൊഴില്‍ മന്ത്രാലയം. നിശ്ചിത തീയതിക്കുള്ളില്‍ കമ്പനി ശമ്പളം നല്‍കാതിരുന്നാല്‍ പ്രവാസി ഉദ്യോഗസ്ഥന് തൊഴില്‍ മാറ്റത്തിനുള്ള അവകാശമുണ്ടെന്നാണ് ഭരണനിര്വഹണ തൊഴില്‍ വികസന മന്ത്രാലയം വ്യക്തമാക്കിയത് . ഇതിനായി നിയമം ലംഘിച്ച കമ്പനിയുടെ നോ ഒബ്ജക്ഷന്‍ ര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. വേതന സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായ നടപടി തൊഴില്‍ രംഗത്ത് ചൂഷണം തടയാന് സഹായകമാകുമെന്നാണ് പ്രതീക്ഷ. മന്ത്രിസഭാ തലത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. നിശ്ചിത തീയതി മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ ശമ്പളം നല്‍കാതിരുന്നാലാണ് ജോലി മാറ്റത്തിന് അനുമതി ലഭിക്കുക. തീരുമാനം ഉടന് നടപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Full View

രാജ്യത്തെ എല്ലാ കമ്പനികളും ഉദ്യോഗസ്ഥര്‍ക്ക് കൃത്യ സമയത്ത് ശമ്പളം നല്‍കിയിരിക്കണമെന്ന നിര്‍ദേശവും സര്‍ക്കാര്‍ ല്കി. രാജ്യത്ത് ഒരു വര്‍ഷം മുമ്പ് നടപ്പിലാക്കിയ വേതന സുരക്ഷാ സംവിധാനം ഇനിയും കാര്യക്ഷമമായി നടപ്പാക്കാത്ത കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചന.

Writer - Trainee

contributor

Editor - Trainee

contributor

Similar News