ഖത്തറില്‍ രണ്ടു മലയാളികള്‍ വാഹനമിടിച്ച് മരിച്ചു
Update: 2018-05-12 17:14 GMT
ഇന്റസ്ട്രിയല്‍ ഏരിയ യില്‍വെച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത് . അലി ഇന്റര്‍ നാഷണല്‍ ഗ്രൂപ്പ് ജീവനക്കാരായിരുന്നു.
ഖത്തറില്‍ രണ്ടു മലയാളികള്‍ വാഹനമിടിച്ച് മരിച്ചു. തിരൂര്‍ തെക്കന്‍കുറ്റൂര്‍ സ്വദേശി പറമ്പത്ത് വീട്ടില്‍ മുഹമ്മദലി 42 വയസ്സ്. കോഴിക്കോട് ഒളവണ്ണ മാത്തറ കുളങ്ങര പറമ്പ പ്രവീണ്‍കുമാര്‍ 52 വയസ്സ് എന്നിവരാണ് മരിച്ചത്.
ഇന്റസ്ട്രിയല്‍ ഏരിയ യില്‍വെച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത് . അലി ഇന്റര്‍ നാഷണല്‍ ഗ്രൂപ്പ് ജീവനക്കാരായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതശരീരങ്ങള്‍ നാട്ടിലെത്തിക്കുമെന്ന് അലി ഇന്റര്‍ നാഷണല്‍ കമ്പനി അറിയിച്ചു.