2020ഓടെ പൂര്‍ണമായും ഭിന്നശേഷി സൗഹൃദ നഗരമാകാന്‍ ദുബൈ
2020ഓടെ പൂര്‍ണമായും ഭിന്നശേഷി സൗഹൃദ നഗരമാകാന്‍ ലക്ഷ്യമിട്ട് ദുബൈ.
2020ഓടെ പൂര്‍ണമായും ഭിന്നശേഷി സൗഹൃദ നഗരമാകാന്‍ ലക്ഷ്യമിട്ട് ദുബൈ. നഗരത്തില്‍ നടപ്പാക്കുന്ന എല്ലാ പദ്ധതികളിലും ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം മുന്‍കൈയെടുത്ത് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
ജനറല്‍ സെക്രട്ടേറിയറ്റ് ഓഫ് ദി എക്സിക്യൂട്ടിവ് കൗണ്‍സില്‍, ആര്‍.ടി.എ, കമ്യൂണിറ്റി ഡെവലപ്മെന്‍റ് അതോറിറ്റി, ദുബൈ നഗരസഭ എന്നിവ സംയുക്തമായായിരിക്കും പദ്ധതിക്ക് നേതൃത്വം നല്‍കുക. പുതുതായി നിര്‍മിക്കുന്ന കെട്ടിടങ്ങള്‍, റോഡ് നിര്‍മാണ പദ്ധതികള്‍, ഗതാഗത പദ്ധതികള്‍ എന്നിവയിലെല്ലാം ഭിന്നശേഷിക്കാരെ പ്രത്യേകം പരിഗണിക്കും. ആറുഘട്ടങ്ങളായായിരിക്കും പദ്ധതി പൂര്‍ത്തീകരിക്കുക. ഇതിനായി പഞ്ചവത്സര പദ്ധതി തയാറാക്കും. 2017 ആദ്യത്തില്‍ നാല് പൈലറ്റ് പദ്ധതികള്‍ പൂര്‍ത്തിയാക്കും. കെട്ടിടങ്ങള്‍, റോഡരികിലെ കാല്‍നടപ്പാതകള്‍, റോഡ് മുറിച്ചുകടക്കാനുള്ള സീബ്രാലൈനുകള്‍, പൊതുഗതാഗത സൗകര്യങ്ങള്‍ എന്നിവയെല്ലാം ഭിന്നശേഷിക്കാര്‍ക്ക് കൂടി ഉപയോഗിക്കാനാവും വിധം ക്രമീകരിക്കും. അന്താരാഷ്ട്ര തലത്തില്‍ നിലവിലുള്ള സൗകര്യങ്ങള്‍ പഠിച്ചതിന് ശേഷമായിരിക്കും പദ്ധതി നടപ്പാക്കുക.