ഖത്തറില്‍ കടല്‍ ടാക്സി വരുന്നു
ഖത്തറില്‍ കടൽ ടാക്സി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി ഖത്തർ പൊതുഗതാഗത മന്ത്രാലയം അറിയിച്ചു.
ഖത്തറില്‍ കടൽ ടാക്സി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി ഖത്തർ പൊതുഗതാഗത മന്ത്രാലയം അറിയിച്ചു.
വെസ്റ്റേബയിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് സാധാരണ യാത്രക്ക് ഉപയോഗപ്പെടുന്ന രീതിയിലാണ് കടൽ ടാക്സി നിലവിൽ വരിക. പൊതു ഗതാഗത സേവനം കൂടുതൽ ശക്തമാക്കുന്നതിന്‍റെ ഭാഗമായായാണ് വിഷൻ 2030 പദ്ധതിയുടെ ഭാഗമായി ഖത്തറില്‍ കടൽ ടാക്സി സര്‍വ്വീസ് നടപ്പിലാക്കുന്നത്. വിശാലമായ കടല്‍ തീരവും കടല്‍ ഗതാഗതത്തിന് അനുയോജ്യമായ ഭൂപ്രകൃതിയും ഉപയോഗപ്പെടുത്തിയാണ് ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഗതാഗത മന്ത്രാലയം തുടക്കം കുറിച്ചത്. ആദ്യ ഘട്ട നിർമാണ പ്രവർത്തനങ്ങൾക്കുള്ള ടെണ്ടർ ഇതിനകം തന്നെ ക്ഷണിച്ച് കഴിഞ്ഞതായി പൊതു ഗതാഗത വകുപ്പ് അറിയിച്ചു. എട്ട് മാസം കൊണ്ട് പദ്ധതിയുടെ ആദ്യഘട്ടം കമ്മീഷൻ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. വിവിധ മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിക്കാൻ സഹായകമാകുന്നതായിരിക്കും ഈ പുതിയ കടൽ യാത്രാ സംവിധാനം.