ദുബൈയില്‍ പുതിയ രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്‍റര്‍

Update: 2018-05-15 10:18 GMT
Editor : admin
ദുബൈയില്‍ പുതിയ രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്‍റര്‍

180 കോടി ദിര്‍ഹം ചെലവില്‍ ദുബൈ ഫെസ്റ്റിവല്‍ സിറ്റിക്ക് അഭിമുഖമായാണ് സമ്മേളന കേന്ദ്രം നിര്‍മിക്കുന്നത്

Full View

എക്സ്പോ 20 20 മുന്നൊരുക്കങ്ങളുടെ ഭാഗമായി ദുബൈയില്‍ രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്‍റര്‍ നിര്‍മിക്കുന്നു. 180 കോടി ദിര്‍ഹം ചെലവില്‍ ദുബൈ ഫെസ്റ്റിവല്‍ സിറ്റിക്ക് അഭിമുഖമായാണ് സമ്മേളന കേന്ദ്രം നിര്‍മിക്കുന്നത്. ദുബൈ അല്‍ ജദ്ദാഫിലാണ് അത്യാധുനിക സൗകര്യങ്ങളോടെ 55,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള കണ്‍വെന്‍ഷന്‍ സെന്‍റര്‍ നിര്‍മിക്കുന്നതെന്ന് ദുബൈ നഗരസഭ ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ട് ഹോട്ടലുകള്‍, ഓഫിസ് കെട്ടിടങ്ങള്‍, വലിയ കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയടങ്ങുന്നതാണ് പദ്ധതി. ശൈഖ് റാശിദ് കോണ്‍ഫറന്‍സ് ഹാളിന് 1,90,000 ചതുരശ്ര അടി വിസ്തൃതിയുണ്ടാകും. ദുബൈ ക്രീക്കിന്‍െറ ഓരത്ത് 17 മീറ്ററില്‍ പരന്നുകിടക്കുന്ന ഹാളിന് 30 മീറ്റര്‍ ഉയരമുണ്ടാകും. 10,000 പേര്‍ക്ക് ഒരേസമയം പരിപാടികള്‍ വീക്ഷിക്കാന്‍ സൗകര്യമുണ്ടാകും. തിയറ്ററുകളുടെ മാതൃകയില്‍ സീറ്റുകള്‍ ഒരുക്കും. അന്താരാഷ്ട്ര സമ്മേളനങ്ങള്‍, സെമിനാറുകള്‍, സംഗീത പരിപാടികള്‍, നാടകങ്ങള്‍ തുടങ്ങിയവക്ക് സെന്‍റര്‍ വേദിയാകും. അത്യാധുനിക ഓഡിയോ, വിഡിയോ ഉപകരണങ്ങള്‍ ഇവിടെ സ്ഥാപിക്കും. 1000 പേര്‍ക്ക് വീതം ഇരിക്കാവുന്ന അഞ്ച് ഉപ ഹാളുകളും ഇതോടനുബന്ധിച്ച് നിര്‍മിക്കും. പ്രധാന ഹാളുകളും ഉപഹാളുകളും ഹോട്ടല്‍ കെട്ടിടവുമായി എയര്‍കണ്ടീഷന്‍ ചെയ്ത ഗ്ളാസ് ഇടനാഴി വഴി ബന്ധിപ്പിക്കും. ഇടനാഴിയില്‍ ഷോപ്പുകളും റസ്റ്റോറന്‍റുകളുമുണ്ടാകും. 33 നിലകളുള്ള ത്രീസ്റ്റാര്‍ ഹോട്ടലും 48 നിലകളുള്ള ഫോര്‍ സ്റ്റാര്‍ ഹോട്ടലും പദ്ധതിയുടെ ഭാഗമായിരിക്കും.

.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News