'തിങ്ക് ഹോം തിങ്ക് ജെറ്റ് എയര്‍വേസ്' കാമ്പയിനുമായി ജെറ്റ് എയര്‍വേയ്സ്

Update: 2018-05-16 09:13 GMT
'തിങ്ക് ഹോം തിങ്ക് ജെറ്റ് എയര്‍വേസ്' കാമ്പയിനുമായി ജെറ്റ് എയര്‍വേയ്സ്

ഗള്‍ഫില് നിന്ന് ഇന്ത്യയിലേക്കു യാത്ര ചെയ്യുന്നവരുടെ ഇഷ്ട വിമാന സര്‍വീസായി ജെറ്റ് എയര്‍വേസിനെ അവതരിപ്പിക്കുകയാണ് കാന്പയിന്റെ ലക്ഷ്യം.

Full View

ഇന്ത്യയുടെ ആദ്യ രാജ്യാന്തര എയര്‍ലൈന്‍സ് ആയ ജെറ്റ് എയര്‍വേസ് 'തിങ്ക് ഹോം തിങ്ക് ജെറ്റ് എയര്‍വേസ്' എന്ന പേരിൽ കാന്പയിൻ ആരംഭിക്കുന്നു. ഗള്‍ഫില് നിന്ന് ഇന്ത്യയിലേക്കു യാത്ര ചെയ്യുന്നവരുടെ ഇഷ്ട വിമാന സര്‍വീസായി ജെറ്റ് എയര്‍വേസിനെ അവതരിപ്പിക്കുകയാണ് കാന്പയിന്റെ ലക്ഷ്യം.
ഗള്‍ഫ് മേഖലയില്‍ അടുത്ത ദിവസം മുതൽ പ്രചാരണ പരിപാടിക്കു തുടക്കമാകും. ഗള്‍ഫിനും ഇന്ത്യക്കും ഇടയില്‍ യാത്ര ചെയ്യമ്പോള്‍ ജെറ്റ് എയര്‍വേസും പങ്കാളിയായ ഇത്തിഹാദ് എയര്‍വേസും നടത്തുന്ന വിമാന സര്‍വീസ് ശൃംഖലയേയും മറ്റു സൗകര്യങ്ങളേയും ഇന്ത്യന്‍ ആതിഥ്യ അനുഭവങ്ങളെയുമാണ് പ്രചാരണ പരിപാടിയില്‍ എടുത്തു കാട്ടുന്നത്.

Advertising
Advertising

ഗള്‍ഫും ഇന്ത്യയും തമ്മിലുള്ള കണക്ഷനു പുറമേ അബൂദബി, ആസ്റ്റര്‍ഡാം, പാരീസ്, ലണ്ടന്‍ എന്നീ എയര്‍ലൈന്‍ ഗേറ്റ് വേ വഴി യുഎസിലേക്കും കാനഡയിലേക്കും സൗകര്യപ്രദമായ കണക്ഷന്‍ സര്‍വീസുകളാണ് ജെറ്റ് എയര്‍വേസിനുള്ളതെന്ന് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്‍റ് കോളിന്‍ ന്യൂബ്രോണര്‍ പറഞ്ഞു. ഇന്ത്യയ്ക്കകത്തു മാത്രം അമ്പതോളം കേന്ദ്രങ്ങളിലേക്ക് ജെറ്റ് എയര്‍വേസ് യാത്രയൊരുക്കുന്നതായി കമ്പനി മിഡില്‍ ഈസ്റ്റ് വൈസ് പ്രസിഡന്‍്റ് ഷക്കീര്‍ കന്താവാല വ്യക്തമാക്കി.

കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ അവിടേക്കും സര്‍വീസ് ഏര്‍പ്പെടുത്തുമെന്ന് ജനറല്‍ മാനേജര്‍ അനില്‍ ശ്രീനിവാസന്‍ അറിയിച്ചു. ഗള്‍ഫിനും ഇന്ത്യയ്ക്കുമിടയില്‍ പ്രതിദിനം നൂറിലധികം സര്‍വീസാണ് ജെറ്റ് എയര്‍വേസിനുള്ളത്.

Tags:    

Similar News