സോഷ്യല്‍ മീഡിയയിലും താരമായി കഫ്തീരിയയിലെ പാട്ടുകാരന്‍
മധുരമായി പാട്ടുപാട്ടുന്ന ഖത്തറിലെ ഈ പ്രവാസി കലാകാരനെ അധികമാരും അറിയില്ല. പാട്ടിനു പുറമെ ചിത്രകലയിലും നൗഷാദ് നിപുണനാണ് .
ചിത്രകലയിലും സംഗീതത്തിലും ഒരു പോലെ കഴിവുതെളിയിച്ച ഖത്തറിലെ ഒരു കഫ്തീരിയ ജീവനക്കാരനെ പരിചയപ്പെടാം . ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ടീ സെന്ററില്‍ ജോലി ചെയ്യുന്ന കോഴിക്കോട് , വടകര വില്ല്യാപള്ളി സ്വദേശി നൗഷാദാണ് സോഷ്യല്‍ മീഡിയയില്‍ കൂടി താരമായി മാറിയ വേറിട്ട കലാകാരന്‍.
കഫ്തീരിയയിലെ തിരക്കു പിടിച്ച ജോലിക്കിടയിലും മധുരമായി പാട്ടുപാട്ടുന്ന ഖത്തറിലെ ഈ പ്രവാസി കലാകാരനെ അധികമാരും അറിയില്ല. പാട്ടിനു പുറമെ ചിത്രകലയിലും നൗഷാദ് നിപുണനാണ് . വാഹനങ്ങളുടെ പൊടിപിച്ച ഗ്ലാസുപോലും നൗഷാദിന് ചിലപ്പോള്‍ ക്യാന്‍വാസായി മാറും .
നാട്ടില്‍ പലവേദികളിലും നിറഞ്ഞാടിയിരുന്ന നൗഷാദിന് ഇതുവരെ ഒരു ആല്‍ബത്തില്‍ പാടാന്‍ അവസരം കിട്ടാത്തതില്‍ പരിഭവമുണ്ട്