ഗള്‍ഫ് പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണമാകുന്നു

Update: 2018-05-17 17:37 GMT
Editor : Alwyn K Jose
ഗള്‍ഫ് പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണമാകുന്നു

പ്രശ്​നപരിഹാര നടപടികളും ഇതോടെ അനിശ്ചിതത്വത്തിലായി.

ഏഴു മാസം പിന്നിട്ട ഗൾഫ്​ പ്രതിസന്ധി കൂടുതൽ സങ്കീർണമായ വഴിത്തിരിവിലേക്ക്​. യാത്രാവിമാനത്തെ ഖത്തർ സെനിക വിമാനങ്ങൾ പിന്തുടർന്നതായ യുഎഇ ആരോപണം ഭിന്നതക്ക്​ ആഴം വർധിപ്പിക്കുകയാണ്​. പ്രശ്​നപരിഹാര നടപടികളും ഇതോടെ അനിശ്ചിതത്വത്തിലായി.

ഖത്തർ നടപടിക്കെതിരെ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സമിതിക്ക്​ പരാതി നൽകാനുള്ള നീക്കത്തിലാണ്​ യുഎഇ അധികൃതർ. നേരത്തെ യുഎഇ ഉൾപ്പെടെയുള്ള നാല്​ രാജ്യങ്ങൾക്കെതിരെ ഉപരോധ സാഹചര്യം സൃഷ്ടിച്ചതിന്​ ഖത്തർ സമിതിക്ക്​ പരാതി നൽകിയതാണ്​. ഭിന്നത വർധിച്ചതോടെ കൂടുതൽ കടുത്ത നടപടികൾക്ക്​ ഇരുകൂട്ടരും തയാറെടുക്കുകയാണ്​. ഇത്​ ഗൾഫ്​ താൽപര്യങ്ങൾക്ക്​ വലിയ തോതിൽ തിരിച്ചടിയാകും.

Advertising
Advertising

ജിസിസി അംഗ രാജ്യങ്ങൾക്കിടയിലെ അഭിപ്രായ ഭിന്നത പരിഹരിക്കാൻ പല തലങ്ങളിൽ ചർച്ച നടന്നുവെങ്കിലും കാര്യമായ വിജയം നേടാനായില്ല. എങ്കിലും കുവൈത്തും ഒമാനും പ്രതീക്ഷ പൂർണമായും കൈവിട്ടിരുന്നില്ല. പുതിയ സംഭവവികാസത്തോടെ ഇരുവിഭാഗവും നിലപാട്​ കടുപ്പിക്കുകയാണ്​. സൗദിയും ബഹ്റൈനും ഖത്തർ നടപടിയെ രൂക്ഷമായി വിമർശിച്ച്​ യുഎഇക്ക്​ പൂർണ പിന്തുണ പ്രഖ്യാപിച്ചതും ശ്രദ്ധേയമാണ്​.

ഡിസംബറിൽ കുവൈത്തിൽ ചേർന്ന ജിസിസി ഉച്ചകോടി പരാജയപ്പെട്ടതോടെ ഗൾഫ്​ കൂട്ടായ്​മയുടെ ഭാവി സംബന്ധിച്ച ആശങ്ക ശക്​തമാണ്​. വ്യോമയാന തർക്കം എന്നതിലുപരി തങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന വെല്ലുവിളി എന്ന നിലക്കാണ്​​ പുതിയ സംഭവത്തെ ബന്ധപ്പെട്ടവർ നോക്കി കാണുന്നത്​.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News