ഏഷ്യയിലെ ആദ്യത്തെ അന്താരാഷ്ട്ര സഹകരണ മ്യൂസിയം; ഖത്തറില്‍ കമ്മിറ്റി രൂപീകരിച്ചു
കാരശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്കാണ് 150 കോടി മുതല്‍ മുടക്കില്‍ മ്യൂസിയം നിര്‍മ്മിക്കുന്നത്
കോഴിക്കോട് നഗരത്തില്‍ ഉയര്‍ന്നുവരുന്ന ഏഷ്യയിലെ ആദ്യത്തെ അന്താരാഷ്ട്ര സഹകരണ മ്യൂസിയത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഖത്തറില്‍ കമ്മിറ്റി രൂപീകരിച്ചു. കാരശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്കാണ് 150 കോടി മുതല്‍ മുടക്കില്‍ മ്യൂസിയം നിര്‍മ്മിക്കുന്നത് .നിര്‍മ്മാണ പ്രവര്‍ത്തികളുടെ 20 ശതമാനം പൂര്‍ത്തിയായതായി ചെയര്‍മാന്‍ എന്‍ കെ അബ്ദുറഹ്മാന്‍ ദോഹയില്‍ അറിയിച്ചു.
കോഴിക്കോട് ഇന്ദിരാഗാന്ധി റോഡിലാണ് 15 നിലകളിലായി ഏഷ്യയിലെ ആദ്യത്തെയും ലോകത്തിലെ രണ്ടാമത്തെയും അന്താരാഷ്ട്ര സഹകരണ മ്യൂസിയം നിര്‍മ്മിക്കുന്നത് . കാരശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ മ്യൂസിയം നിര്‍മ്മാണത്തിനായി 150 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്നുണ്ട്. കനോലി കനാലിനോട് ചേര്‍ന്ന 64 സെന്റ് സ്ഥലത്ത് പണിയുന്ന മ്യൂസിയത്തിന്റെ 20 ശതമാനം പ്രവര്‍ത്തികള്‍ ഇതിനകം പൂര്‍ത്തിയായതായി ചെയര്‍മാന്‍ എന്‍ കെ അബ്ദുറഹ്മാന്‍ അറിയിച്ചു. സഹകരണ മ്യൂസിയത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഖത്തറില്‍ രൂപീകിരച്ച കമ്മിറ്റിയില്‍ ഇന്ഡകാസ് ഗ്ലോബല്‍ സെക്രട്ടറി കെ കെ ഉസ്മാന്‍ , ഇന്‍കാസ് ഖത്തര്‍ സെക്രട്ടറി സിദ്ധീഖ് പുറായില്‍ , മുഹമ്മദ് പാറക്കല്‍ എന്നിവര്‍ അംഗങ്ങളാണെന്നും കാരശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് ചെയര്‍മാന്‍ എന്‍.കെ അബ്ദുറഹ്മാന്‍ അറിയിച്ചു.
15 നിലകളിലായി കമനീയമായ നിര്‍മ്മിതിയാണ് മ്യൂസിയത്തിനായി പൂര്‍ത്തീയായി വരുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍്ട്രാക്ടിംഗ് സൊസൈറ്റിക്കാണ് നിര്‍മ്മാണ കരാര്‍. സഹകരണ സ്ഥാപനങ്ങള്‍ സംബന്ധിച്ച മുഴുവന്‍ അറിവുകളും പകര്‍ന്നു നല്‍കാന്‍ ലക്ഷ്യമിടുന്ന മ്യൂസിയത്തിലേക്ക് വിദ്യാര്‍ത്ഥികളെയും ഗവേഷകരെയും പൊതുജനങ്ങളെയും ആകര്‍ഷിക്കാനാവുമെന്നാണ് പ്രതീക്ഷ. പ്രവേശനം സൗജന്യമായിരിക്കും .